TopTop
Begin typing your search above and press return to search.

അജിന്‍ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാന്‍; താരം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്

അജിന്‍ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാന്‍; താരം ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക്

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെന്ന് റിപോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. 2011 മുതല്‍ രഹാനെ രാജസ്ഥാനൊപ്പമാണ്. 2018ല്‍ ടീമിനെ നയിച്ചത് രഹാനെയായിരുന്നു.താരത്തിന്റെ നാലാമത്തെ ഐപിഎല്‍ ടീമാണിത്.

2018 -ല്‍ നാലു കോടി രൂപയ്ക്കാണ് 'റൈറ്റ് ടു മാച്ച്' കാര്‍ഡ് വിനിയോഗിച്ച് രാജസ്ഥാന്‍ രഹാനെയെ നിലനിര്‍ത്തിയത്. 2018 സീസണില്‍ സ്റ്റീവന്‍ സ്മിത്തിന്റെ അഭാവത്തില്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിച്ച ചരിത്രവും രഹാനെയ്ക്കുണ്ട്. നേരത്തെ മുംബൈ ഇന്ത്യന്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ 137.89 സ്ട്രൈക്ക് റേറ്റുമായി 393 റണ്‍സ് അജിങ്ക്യ രഹാനെ കുറിച്ചിരുന്നു. ഐപിഎല്‍ കരിയര്‍ പരിശോധിച്ചാല്‍ 140 മത്സരങ്ങള്‍ താരമിതുവരെ കളിച്ചിട്ടുണ്ട്. 3,820 റണ്‍സാണ് രഹാനെയുടെ സമ്പാദ്യവും. സ്ട്രൈക്ക് റേറ്റ് 121.92. മുംബൈ ഇന്ത്യന്‍സിലൂടെയാണ് രഹാനെയുടെ ഐപിഎല്‍ കരിയറിന് തുടക്കം.

രഹാനെയ്ക്ക് പകരം രണ്ട് ഡല്‍ഹി താരങ്ങളെ രാജസ്ഥാന്‍ സ്വന്തമാക്കി. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, ഹനുമ വിഹാരി എന്നിവര്‍ അടങ്ങുന്ന വമ്പന്‍ താരനിരയാണ് ഡല്‍ഹിയുടേത്. റിക്കി പോണ്ടിങ്, പ്രവീണ്‍ ആംമ്രെ എന്നിവര്‍ക്ക് കീഴില്‍ പരിശീലിക്കാനുള്ള അവസരമാണ് രഹാനെയ്ക്ക് ലഭിക്കുക.

Next Story

Related Stories