Top

ധോണി ടീമിലേക്ക് തിരിച്ചെത്തുമോ? രവി ശാസ്ത്രി പറയുന്നു

ധോണി ടീമിലേക്ക് തിരിച്ചെത്തുമോ? രവി ശാസ്ത്രി പറയുന്നു

ഇന്ത്യന്‍ ടീമിലേക്ക് എം എസ് ധോണി തിരിച്ചെത്തുന്നതിനെ കുറിച്ച് ടീം പരിശീലകന്‍ രവി ശാസ്ത്രി പ്രതികരിക്കുകയാണ്. ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷം എംഎസ് ധോണി ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് താരം ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യത്തില്‍ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമെന്ന് രവി ശാസ്ത്രി പ്രതികരിച്ചത്.

നിരവധി ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും എംഎസ് ധോണിയുടെ ഭാവി പദ്ധതികള്‍ അറിയാന്‍ ആകാക്ഷതയുണ്ടെന്നും അദ്ദേഹം എപ്പോള്‍ വേണമെങ്കിലും ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പിന് ശേഷം താന്‍ ഈ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനെ കണ്ടിട്ടില്ലെന്നും തിരിച്ചുവരവ് നടത്തണമെങ്കില്‍ അദ്ദേഹം തീരുമാനിക്കണമെന്നും ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു.

'ആദ്യം അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിച്ചുതുടങ്ങട്ടെ. കാര്യങ്ങള്‍ എങ്ങനെ പോവുന്നു എന്നു നോക്കി നമുക്ക് തീരുമാനിക്കാം. ലോകകപ്പിനുശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തിരിച്ചുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം അദ്ദേഹം തീര്‍ച്ചയായും സെലക്ടര്‍മാരെ അറിയിക്കും'-ശാസ്ത്രി പറഞ്ഞു.' ഇന്ത്യയുടെ എക്കാലത്തെയും മഹാന്‍മാരായ ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലാണ് ധോണിയുടെ സ്ഥാന'മെന്നും ശാസ്ത്രി പറഞ്ഞു.



Next Story

Related Stories