TopTop
Begin typing your search above and press return to search.

ആറ് വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ എല്‍ ക്ലാസിക്കോ ജയം നേടി റയല്‍ മാഡ്രിഡ്

ആറ് വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകത്തില്‍ എല്‍ ക്ലാസിക്കോ ജയം നേടി റയല്‍ മാഡ്രിഡ്

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളിനാണ് മഡ്രിഡിന്റെ ജയം. 71-ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും ഇഞ്ചുറി ടൈമില്‍ മരിയാനോയുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ റയലിന് 26 കളിയില്‍ 56 പോയന്റായി. ബാഴ്സലോണക്ക് 55 പോയന്റാണുള്ളത്. സീസണിലെ ആദ്യപാദ എല്‍ക്ലാസികോ പോലെ ഗോളില്ലാ സമനിലയിലാകാനുള്ള സാധ്യതകള്‍ ബലപ്പെടുത്തിയിരുന്നു. ആദ്യ എഴുപതു മിനുറ്റുകളില്‍ ഗോള്‍ രഹിതമായിരുന്നു മത്സരം. എന്നാല്‍ അവസാനത്തെ ഇരുപത് മിനുറ്റില്‍ കളി റയല്‍മാഡ്രിഡ് തങ്ങള്‍ക്കനകൂലമാക്കി.

ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക്കോ ജയം റയല്‍ നേടുന്നത്. 1954 ദിവസങ്ങള്‍ക്ക് മുന്‍പാണ് റയല്‍ മാഡ്രിഡില്‍ ക്ലാസിക്കോയില്‍ ജയിച്ചത്. 2014ന് ശേഷമാണ് റയല്‍ സ്വന്തം മൈതാനത്ത് എല്‍ ക്ലാസിക്കോയില്‍ ജയിക്കുന്നത്. വിനിഷ്യസ് ജൂനിയറിന്റെയും പകരക്കാരനായി ഇറങ്ങി 15സെക്കന്റില്‍ ഗോളടിച്ച മരിയാനോ ഡയാസിന്റെയും മികവിലാണ് റയല്‍ ജയിച്ച് കയറിയത്. ഈ ജയം റയലിന് അനിവാര്യമായിരുന്നു. എല്‍ ക്ലാസിക്കോയില്‍ നേടിയ ജയം റയലിന്റെ കിരീടപ്പോരാട്ടത്തിലേക്കുള്ള കുതിപ്പിന് ഊര്‍ജം പകരും. 45 വര്‍ഷത്തിനിടെ ആദ്യമായാണ് റയല്‍ മാഡ്രിഡിനെതിരെ ഒരു ഗോള്‍ പോലും നേടാനാവാതെ ബാഴ്സലോണ സീസണ്‍ അവസാനിപ്പിക്കുന്നത്. മെസി അടക്കമുള്ള ബാഴ്സ താരങ്ങളെ പൂട്ടിയ റയല്‍ പ്രതിരോധത്തിനാണ് ഇതിന്റെ ഫുള്‍മാര്‍ക്ക്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. അതേസമയം ഇന്ന് പരാജയപ്പെട്ടിരുന്നെങ്കില്‍ ബാഴ്സക്കെതിരെ തുടരെ അഞ്ച് വട്ടം തോല്‍വി വഴങ്ങുന്നത് റയലിന്റെ ചരിത്രത്തില്‍ ആദ്യമാവും.

ലാലീഗയില്‍ റയലിനെതിരെ തുടരെ നാല് എവെ മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ എതിരാളികള്‍ ബാഴ്സലോണ മാത്രമാണ്. എല്‍ ക്ലാസിക്കോ ചരിത്രത്തില്‍ ഇതുവരെ 802 ഗോളുകള്‍ പിറന്നിട്ടുണ്ട്. 399 ഗോളുകള്‍ ബാഴ്‌സയും 405, ഗോളുകള്‍ റയലും നേടി. ഇരു ടീമുകളും 96 ജയം വീതമാണ് നേടിയിരിക്കുന്നത്. 52 തവണ എല്‍ ക്ലാസിക്കൊ സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു.

അതേസമയം എല്‍ ക്ലാസിക്കോയില്‍ ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ വിനീഷ്യസ് ജൂനിയറിനെ തേടി ചരിത്ര നേട്ടം സ്വന്തമാക്കി. 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത്.ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയെ മറികടന്നാണ് വിനീഷ്യസ് പുതിയ നേട്ടം സ്വന്തമാക്കിയത്. ഞായറാഴ്ച ഗോളടിക്കുമ്പോള്‍ 19 വര്‍ഷവും 233 ദിവസവുമായിരുന്നു പ്രായം. എല്‍ ക്ലാസിക്കോയില്‍ മെസ്സി ആദ്യമായി ഗോളടിക്കുമ്പോള്‍ 19 വര്‍ഷവും 259 ദിവസവുമായിരുന്നു പ്രായം.


Next Story

Related Stories