TopTop
Begin typing your search above and press return to search.

ബാഴ്സയെ പിന്നിലാക്കി റയല്‍ മാഡ്രിഡ് ഒന്നാമത്; ചരിത്ര നേട്ടത്തിലെത്തി റാമോസ്

ബാഴ്സയെ പിന്നിലാക്കി റയല്‍ മാഡ്രിഡ് ഒന്നാമത്; ചരിത്ര നേട്ടത്തിലെത്തി റാമോസ്

ലാലിഗയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ബാഴ്സലോണയെ പിന്നിലാക്കി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്. റയല്‍ സോസിഡാഡിനെതിരായ എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഈ മല്‍സരത്തിനു മുമ്പ് മൂന്നു പോയിന്റായിരുന്നു ബാഴ്‌സയും റയലും തമ്മിലുണ്ടായിരുന്നത്.റാമോസും ബെന്‍സീമയുമാണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്. ഗോള്‍ ഇല്ലാത്ത ആദ്യ പകുതിക്ക് ശേഷം 50ആം മിനുട്ടില്‍ ആയിരുന്നു റയലിന്റെ ആദ്യ ഗോള്‍. പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് റാമോസ് ആണ് റയലിനെ മുന്നില്‍ എത്തിച്ചത്. പിന്നാലെ 70ആം മിനുട്ടില്‍ ബെന്‍സീമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി. മെറീനോ സോസിഡാഡിന് വേണ്ടി ഗോള്‍ നേടി എങ്കിലും പരാജയം ഒഴിവായില്ല.

മല്‍സരത്തില്‍ ലാ ലിഗയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ഗോളുകള്‍ നേടിയ ഡിഫന്‍ഡറെന്ന റെക്കോര്‍ഡിന് റാമോസ് അര്‍ഹനായി. താരത്തിന്റെ 68ാം ഗോളായിരുന്നു ഇത്. ഈ ഗോളോടെ റൊണാൾഡ് കോമന്റെ 67 ഗോൾ എന്ന റെക്കോർഡാണ് റാമോസ് മറികടന്നത്. ഐബറിനെതിരായ ഗോളിൽ താരം കോമന്റെ റെക്കോർഡിനൊപ്പം എത്തിയിരുന്നു. കോമന്റെ 67 ഗോളിൽ 46 പെനാൾട്ടികൾ ഉണ്ടായിരുന്നു. എന്നാൽ റാമോസിന് ആകെ 17 പെനാൾട്ടികൾ മാത്രമെ ഉള്ളൂ. റാമോസ് പിന്നീട് പരിക്കേറ്റ് പുറത്തായത് റയലിനെ ആശങ്കയിലാക്കിയിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെല്‍റ്റാ വിഗോ 6-0ന് അലാവസിനെയും വലന്‍സിയ 2-0ന് ഒസാസുനയെയും തോല്‍പ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട ഫേവറിറ്റുകളായ ലിവര്‍പൂളിന്റെ തിരിച്ചുവരവ് സമനിലയില്‍ കലാശിച്ചു. മൂന്നു മാസത്തെ ബ്രേക്കിനു ശേഷം കളത്തിലിറങ്ങിയ റെഡ്സിനെ എവര്‍ട്ടന്‍ ഗോള്‍രഹിതമായി തളയ്ക്കുകയായിരുന്നു. രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കുമേല്‍ 23 പോയിന്റിന്റെ ആധികാരിക ലീഡ് ഇപ്പോഴും ലിവര്‍പൂളിന് ഉണ്ട്. മറ്റു മല്‍സരങ്ങളില്‍ ചെല്‍സി 2-1ന് ആസ്റ്റന്‍വില്ലയെയും ന്യൂകാസില്‍ യുനൈറ്റഡ് 3-0ന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും തോല്‍പ്പിച്ചു.

Next Story

Related Stories