TopTop
Begin typing your search above and press return to search.

ലാലിഗ കിരീടം കൈയെത്തും ദൂരത്ത്; വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്

ലാലിഗ കിരീടം കൈയെത്തും ദൂരത്ത്; വിജയക്കുതിപ്പുമായി റയല്‍ മാഡ്രിഡ്

സ്പാനീഷ് ലീഗില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയവുമായി കിരീട സാധ്യത സജീവമാക്കി റയല്‍ മാഡ്രിഡ്. തങ്ങളുടെ 34-ാം ലാ ലിഗ കിരീടമാണ് റയല്‍ ലക്ഷ്യം വയ്ക്കുന്നത്. ഗ്രാനഡയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മറികടന്നത്. ജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 83 പോയന്റുമായി റയല്‍ രണ്ടാമതുള്ള ബാഴ്സയുമായുള്ള അകലം നാലു പോയന്റാക്കി വര്‍ധിപ്പിച്ചു. രണ്ടു മത്സരങ്ങള്‍ ബാക്കിനില്‍ക്കെ റയലിന് ഇത്തവണ തങ്ങളുടെ 34-ാം ലീഗ് കിരീടമുയര്‍ത്താന്‍ സാധിച്ചേക്കും.

റയലിന് വേണ്ടി കെരീം ബെന്‍സിമയും ഫെര്‍ലാന്‍ഡ് മെന്‍ഡിയുമാണ് ഗോളടിച്ചത്. 10-ാം മിനിറ്റിലാണ് ഫെര്‍ലാന്‍ഡ് മെന്‍ഡി റയലിനായി ആദ്യം വലകുലുക്കിയത്. റയലിന് വേണ്ടി കന്നി ഗോളടിച്ച മെന്‍ഡി ഈ സീസണില്‍ ഗോളടിക്കുന്ന 21മത്തെ റയല്‍ താരവുമായി.പിന്നാലെ 16-ാം മിനിറ്റില്‍ കരീം ബെന്‍സേമയും സ്‌കോര്‍ ചെയ്തു. ലീഗില്‍ ബെന്‍സേമയുടെ ഗോള്‍ നേട്ടം ഇതോടെ 19 ആയി.

എന്നാല്‍ രണ്ടു ഗോള്‍ വീണതോടെ ഗ്രാനഡ ഉണര്‍ന്നു കളിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ അതിന് ഫലമെന്നവണ്ണം റയല്‍ ഒരു ഗോള്‍ വഴങ്ങുകയും ചെയ്തു. 50-ാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസിലൂടെയായിരുന്നു ഗോള്‍ നേട്ടം. വ്യാഴാഴ്ച വിയ്യാറയലിനെതിരെയാണ് റയലിന്റെ അടുത്ത കളി.

Next Story

Related Stories