TopTop
Begin typing your search above and press return to search.

ലാലിഗയില്‍ ബാഴ്‌സക്കെതിരെ ലീഡ് ഉയര്‍ത്തി റയല്‍ മാഡ്രിഡ്; വിജയ ഗോള്‍ നേടി സര്‍ജിയോ റാമോസ്

ലാലിഗയില്‍ ബാഴ്‌സക്കെതിരെ ലീഡ് ഉയര്‍ത്തി റയല്‍ മാഡ്രിഡ്; വിജയ ഗോള്‍ നേടി സര്‍ജിയോ റാമോസ്

ലാ ലിഗയില്‍ ബാഴ്‌സക്കെതിരെ ലീഡ് ഉയര്‍ത്തി റയല്‍ മാഡ്രിഡ്. ഗെറ്റാഫക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ശക്തമായ പോരാട്ടത്തിന് ഒടുവില്‍ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു റയല്‍ വിജയ ഗോള്‍ കണ്ടെത്തിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നേടിയ ഗോളാണ് റയലിന് തുണയായത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 79ാം മിനിറ്റിലായിരുന്നു റാമോസിന്റെ ഗോള്‍. ഇതൊടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാള്‍ നാല് പോയിന്റ് ലീഡ് ആയി. 33 മത്സരങ്ങളില്‍ 74 പോയിന്റാണ് റയലിന്. അതേസമയം 33 മത്സരങ്ങളില്‍ നിന്ന് തന്നെ ബാഴ്സയ്ക്ക് 70 പോയിന്റാണുള്ളത്. അഞ്ച് മത്സരങ്ങളാണ് ലീഗില്‍ ശേഷിക്കുന്നത്.

മറ്റൊരു മത്സരത്തില്‍ ഒസാസുന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐബറിനെ മറികടന്നു. റൂബന്‍ ഗാര്‍സിയയാണ് രണ്ട് ഗോളും നേടിയത്. റയല്‍ സോസീഡാഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെ തോല്‍പ്പിച്ചു. വിയ്യാറയല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചപ്പോള്‍ ലെവാന്റെ- വയാഡോളിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു.

Next Story

Related Stories