TopTop
Begin typing your search above and press return to search.

റയല്‍മാഡ്രിഡ് സ്പാനീഷ് കിരീടത്തോട് അടുക്കുന്നു; വിടാതെ പിന്‍തുടര്‍ന്ന് റഫറിയിംഗ് വിവാദം

റയല്‍മാഡ്രിഡ് സ്പാനീഷ് കിരീടത്തോട് അടുക്കുന്നു; വിടാതെ പിന്‍തുടര്‍ന്ന് റഫറിയിംഗ് വിവാദം

സ്പാനീഷ് കിരീടത്തോട് അടുക്കുമ്പോഴും റഫറിയിംഗ് റയല്‍മാഡ്രിഡിനെ പിന്തുണയ്ക്കുന്നുവെന്ന വിവാദം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ഞാന്‍ ക്ഷീണിതനാണ് എപ്പോഴും ഒരു കാര്യത്തെ കുറിച്ച് തന്നെ പറയുന്നു മാഡ്രിഡ് പരിശീലകന്‍ സിദാന്‍ മത്സരശേഷം പ്രതികരിച്ചു. 'ഞങ്ങളുടെ ജയത്തില്‍ റഫറിമാരോട് നന്ദി പറയുന്നു എന്നല്ല, അത് ശരിയല്ല. റയല്‍ മാഡ്രിഡും അതിന്റെ കളിക്കാരും ബഹുമാനം അര്‍ഹിക്കുന്നു. അദ്ദേഹം പറഞ്ഞു.

മികച്ച റെക്കോര്‍ഡുള്ള ടീമാണ് മാഡ്രിഡ്. ലീഗ് പുനരാരംഭിച്ചതിന് ശേഷം തുടര്‍ച്ചയായ ഏഴാമത്തെ വിജയമാണിത്, രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാള്‍ നാല് പോയിന്റ് മുന്നിലാണ് റയല്‍ . എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമ്യൂ പറഞ്ഞത് റയലിനെ വാര്‍ രക്ഷിച്ചു എന്നാണ്. 'ഇത് ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ്, പക്ഷേ പ്രവര്‍ത്തിക്കേണ്ടതുപോലെ VAR പ്രവര്‍ത്തിക്കുന്നില്ല,'' ബാര്‍ട്ടോമ്യൂ പറഞ്ഞു. ''കഴിഞ്ഞ കുറച്ച് ആഴ്ചകളായി എല്ലാവരും VAR വിധിക്കുന്നത് ശരിയല്ലെന്ന് കണ്ടു.' മാഡ്രിഡിന്റെ വഴിയില്‍ പോകുന്ന ചില തീരുമാനങ്ങള്‍ക്കെതിരെ ബാഴ്സലോണയുടെ കളിക്കാരും പരിശീലകനുമായ ക്വിക്ക് സെറ്റിയാന്‍ ഇതിനകം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു, എന്നാല്‍ ബാര്‍ട്ടോമിയു ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി സംസാരിക്കുന്നത് ഇതാദ്യമാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലീഗ് തടസ്സപ്പെടുമ്പോള്‍ ബാഴ്സയ്ക്ക് ലീഡ് ഉണ്ടായിരുന്നു, എന്നാല്‍ അവസാന ഏഴ് മത്സരങ്ങളില്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞതോടെ ബാഴ്‌സയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

അതേസമയം ആരെങ്കിലും തെറ്റ് ചെയ്യുകയും ലക്ഷ്യങ്ങള്‍ നേടാതിരിക്കുകയും ചെയ്താല്‍, അയാള്‍ക്ക് സ്വയം വിമര്‍ശനമുണ്ടാക്കുകയും സ്വന്തം കളിക്കാരെയും സ്വന്തം ടീമിനെയും നോക്കുകയും വേണം, ''ബാര്‍ട്ടോമിയുവിന്റെ അഭിപ്രായത്തിന് മുമ്പ് റാമോസ് പറഞ്ഞു. ''മാഡ്രിഡ് നേടിയ നേട്ടങ്ങള്‍ക്ക് റഫറിമാര്‍ക്ക് ക്രെഡിറ്റ് നല്‍കാന്‍ കഴിയില്ലെന്നും റാമോസ് പറഞ്ഞു. വാര്‍ തീരുമാനങ്ങളിലെ സംശയത്തിന്റെ ആനുകൂല്യം മാഡ്രിഡിന് ലഭിക്കുന്നുണ്ടെന്ന് കരുതുന്നവരില്‍ അറ്റ്‌ലാറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണിന് ഇല്ല. ''തെറ്റുകള്‍ വരുത്താം, പക്ഷേ വാര്‍ എല്ലാവര്‍ക്കും നല്ലതാണ്,'' സിമിയോണ്‍ പറഞ്ഞു. ''മാഡ്രിഡിനെപ്പോലുള്ള ഒരു ടീമിന് കൂടുതല്‍ പെനാല്‍റ്റികള്‍ നേരിടേണ്ടിവരും, കാരണം മറ്റ് ടീമുകളേക്കാള്‍ കൂടുതല്‍ ആക്രമണം നടത്തും.'' മൂന്ന് വര്‍ഷത്തിനിടെ ആദ്യ ലീഗ് കിരീടം നേടാനുള്ള പൊരുതുന്ന മാഡ്രിഡിന് 15 പോയിന്റ് പിന്നിലാണ് അറ്റ്‌ലാറ്റിക്കോ.

അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ ബോക്സിലേക്ക് കുതിച്ചുകയറിയ മാഴ്സെലോയെ ഡിഫന്റര്‍ ഡാനി ഗാര്‍ഷ്യ ചവിട്ടിയതായി 'വാര്‍' തെളിയിച്ചതോടെയാണ് റയലിന് പെനാല്‍ട്ടി ലഭിച്ചത്. ഏതാനും നിമിഷത്തിനു ശേഷം റാമോസ് അതേ രീതിയില്‍ ഫൗള്‍ ചെയ്തപ്പോള്‍ ബില്‍ബാവൊ പെനാല്‍ട്ടിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. മത്സരത്തില്‍ വീഡിയോ റഫറിയിങ് റയലിനെ മാത്രം സഹായിച്ചുവെന്ന് ബില്‍ബാവോ താരം ഇകര്‍ മുനിയന്‍ പ്രതികരിച്ചിരുന്നു. മത്സരത്തില്‍ റൗള്‍ ഗാര്‍ഷ്യയെ റാമോസ് ഫൗള്‍ ചെയ്തത് പരിശോധിക്കാതിരുന്ന വാര്‍ ടീം റയലിന് അനുകൂലമായി പെനാല്‍റ്റി നല്കിയതിനെയാണ് മുനിയന്‍ വിമര്‍ശിച്ചത്.

ലീഗില്‍ റയല്‍ സോസിഡാഡിനെ കീഴടക്കി കൊണ്ട് റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച മത്സരത്തിലും റയലിന് വാര്‍ അനുകൂലമായി എന്ന് വിമര്‍ശനം ഉണ്ടായിരുന്നു. പ്രധാനമായും മൂന്ന് സംഭവവികാസങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് റയലിനെ റഫറി സഹായിച്ചു എന്ന ആരോപണം ഉയരുന്നത്. ഒന്നാമതായി അന്‍പതാം മിനുട്ടില്‍ റയലിന് അനുവദിച്ച പെനാല്‍റ്റി റയലിന് അര്‍ഹിക്കുന്നതല്ല എന്നാണ്. വിനീഷ്യസിനെ എതിര്‍താരം ഫൗള്‍ ചെയ്തിട്ടില്ല എന്നാണ് പ്രത്യക്ഷത്തില്‍ കണ്ടത്. എന്നാല്‍ വാര്‍ ചെക്ക് ചെയ്ത ശേഷം റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. മത്സരശേഷം പുറത്തു വന്ന ചിത്രങ്ങളില്‍ എതിര്‍താരം വിനീഷ്യസിനെ ഫൗള്‍ ചെയ്യുന്നത് വ്യക്തമായിരുന്നു. വിനീഷ്യസ് ഷോട്ട് എടുക്കുന്നതിനു തൊട്ട് മുന്‍പ് എതിര്‍താരം ഫൗള്‍ ചെയ്യുകയും അതിന്റെ ഫലമായി താരത്തിന്റെ ഷോട്ട് വലിയ വിത്യാസത്തില്‍ ലക്ഷ്യത്തില്‍ നിന്ന് തെന്നിമാറിയതും വ്യക്തമാണ്.

രണ്ടാമതായി സോസിഡാഡ് താരം ജനുസാജ് നേടിയ ഗോളിനെ റഫറി ഓഫ്സൈഡ് വിധിച്ചതാണ്. ജനുസാജല്ല മറിച്ച് മെറിനോയാണ് ഓഫ്സൈഡ് എന്നാണ് റഫറി വിധിച്ചത്. ഈ തീരുമാനം തെറ്റായിരുന്നുവെന്നും അത് ഗോളായിരുന്നുവെന്നും വാദങ്ങള്‍ ഉയര്‍ന്നു വന്നു. മൂന്നാമതായി ബെന്‍സിമ നേടിയ ഗോളിനെ സംബന്ധിച്ചാണ്. താരം ബോള്‍ കണ്ട്രോള്‍ ചെയ്തത് കൈകൊണ്ടാണ് അതല്ല ഷോള്‍ഡറാണ് എന്നുമാണ് ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍. ദൃശ്യങ്ങളില്‍ നിന്ന് താരത്തിന്റെ കൈയുടെ ഭാഗത്താണ് കൊണ്ടത് എന്നാണ് കാണുന്നതെങ്കിലും റഫറി ഷോള്‍ഡര്‍ എന്നാണ് വിധിച്ചത്. ഫലമായി താരം നേടിയ ഗോള്‍ അനുവദിക്കുകയും ആ ഗോളില്‍ റയല്‍ മാഡ്രിഡ് വിജയിക്കുകയും ചെയ്തു.

Next Story

Related Stories