TopTop
Begin typing your search above and press return to search.

'ധോണിക്ക് പല റെക്കോര്‍ഡുകളും മറികടക്കാന്‍ കഴിയുമായിരുന്നു'; ഗൗതം ഗംഭീര്‍ പറയുന്നു

ധോണിക്ക് പല റെക്കോര്‍ഡുകളും മറികടക്കാന്‍ കഴിയുമായിരുന്നു; ഗൗതം ഗംഭീര്‍ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഫിനീഷറും മികച്ച നായകനുമായാണ് ധോണിയെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. രണ്ട് ലോക കിരീടങ്ങളടക്കം മൂന്ന് ഐ.സി.സി ട്രോഫികള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. മൂന്നാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചിരുന്ന താരം ക്യാപ്റ്റനായതോടെ ബാറ്റിങ് ഓര്‍ഡറില്‍ സ്വയം താഴേക്കിറങ്ങുകയായിരുന്നു. ധോണി മൂന്നാം നമ്പറില്‍ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ നിരവധി റെക്കോഡുകള്‍ അദ്ദേഹത്തിന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പറയുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. ബാറ്റിങ് ഓര്‍ഡറില്‍ ആറും ഏഴും സ്ഥാനങ്ങളിലാണ് സ്ഥിരമായി ബാറ്റ് ചെയ്യാറുള്ളതെങ്കിലും ഏകദിനത്തില്‍ 50-ന് മുകളില്‍ ബാറ്റിങ് ശരാശരിയില്‍ 10773 റണ്‍സ് സ്വന്തമാക്കാന്‍ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. ധോണിക്ക് ക്യാപ്റ്റന്‍സി കൈമാറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റിങ് തുടരുമായിരുന്നു ഗംഭീര്‍ പറഞ്ഞു.

''എം.എസ് ഇന്ത്യന്‍ ക്യാപ്റ്റനായതോടെ പിന്നീട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടില്ല. അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ക്രിക്കറ്റ് ലോകത്തിന് തികച്ചും വ്യത്യസ്തനായ ഒരു താരത്തെ കാണാനാകുമായിരുന്നു. ഒരുപക്ഷേ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായ കാര്യങ്ങളിലൊന്ന് അതായിരിക്കും. അങ്ങനെ തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ അദ്ദേഹം കൂടുതല്‍ റണ്‍സ് നേടിയേനെ. നിരവധി റെക്കോഡുകളും തകര്‍ത്തേനെ. റെക്കോഡുകളുടെ കാര്യം മറന്നേക്കൂ, അവ തകര്‍ക്കപ്പെടാനുള്ളവ തന്നെയാണ്. ഇന്ത്യയുടെ ക്യാപ്റ്റനായില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തേനെ. അങ്ങനെയായിരുന്നുവെങ്കില്‍ ലോകത്തെ ഏറ്റവും മികച്ച താരം ആയേനെ, സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്റ്റ് പരിപാടിയില്‍ പങ്കെടുത്ത് ഗംഭീര്‍ ചൂണ്ടിക്കാട്ടി.

Next Story

Related Stories