TopTop
Begin typing your search above and press return to search.

'ദാദ' യുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ ജോഹര്‍

ദാദ യുടെ ജീവിതവും വെള്ളിത്തിരയിലേക്ക്; ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ ജോഹര്‍

കായിക താരങ്ങളുടെ കഥ പറയുന്ന കൂടുതല്‍ ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തുകയാണ്. ആരാധകര്‍ ഏറെയുള്ള ക്രിക്കറ്റില്‍ തന്നെയാണ് ബോളിവുഡ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്നത്. മികച്ച ഫലം കൊയ്യാന്‍ കഴിയുന്ന ഒരു വിഭാഗമാണ് ക്രിക്കറ്റ് എന്ന് ബോളിവുഡ് തെളിയിക്കുകയാണ്. ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസറുദ്ദിന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങള്‍ നേരത്തെ വെള്ളിത്തിരയില്‍ എത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ബയോപിക്കും മിനിസ്‌ക്രീനില്‍ എത്തുകയാണ്. ഇതിന് പിന്നാലെ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു ഇതിഹാസ താരത്തിന്റെ ജീവിതംകൂടി സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെക്കുറിച്ച് ഒരു ജീവചരിത്ര സിനിമ നിര്‍മ്മിക്കാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരുങ്ങുന്നുവെന്നാണ് റിപോര്‍ട്ട്. കരണ്‍ ജോഹറും ഗാംഗുലിയില്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനായി മുംബൈയില്‍ ഒത്തുകൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ഗാംഗുലിയുടെ വേഷം അവതരിപ്പിക്കാന്‍ പറ്റിയ ആളെ തേടുകയാണ് ഇരുവരും. അതേസമയം, നടന്‍ ഹൃത്വിക് റോഷന്‍ താനായി വെള്ളിത്തിരയില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഗാംഗുലി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നുണ്ട്. കപില്‍ ദേവ് ബയോപിക്കില്‍ 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേത്തെ കായികതാരങ്ങളായ മേരി കോം, ഭാഗ് മില്‍ഖാ ഭാഗ്, എംഎസ് ധോണി-ദി അണ്‍ടോള്‍ഡ് സ്റ്റോറി, പാന്‍ സിംഗ് തോമര്‍, അസ്ഹര്‍ തുടങ്ങിയ സിനിമകള്‍ക്ക് മികച്ച ആരാധക പിന്തുണയാണ് ലഭിച്ചത്.


Next Story

Related Stories