TopTop
Begin typing your search above and press return to search.

2020 ഐപിഎല്‍ സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും

2020 ഐപിഎല്‍ സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 19ന് യുഎഇയില്‍ തുടക്കമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലീഗിന്റെ ഫൈനലില്‍ നവംബര്‍ 8ന് നടക്കുമെന്നുമാണ് റിപോര്‍ട്ട്. ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. 51 ദിവസമായിരിക്കും ഐപിഎല്‍ നീണ്ടുനില്‍ക്കുക.

ഓസ്ട്രേലിയയിൽ ഈ വർഷം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപ് ഇന്ത്യ ഓസ്ട്രേലിയയിൽ 14 ദിവസം ക്വറന്റൈനിൽ പോവേണ്ടത് കൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19ന് തുടങ്ങാൻ തീരുമാനിച്ചത്. നേരത്തെ സെപ്റ്റംബർ 26ന് ഐ.പി.എൽ തുടങ്ങാനായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ ആദ്യം ഏപ്രില്‍ 15വരെ നീട്ടിവെച്ചത്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാത്തതിനെത്തുടര്‍ന്ന് പിന്നീട് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.


Next Story

Related Stories