TopTop
Begin typing your search above and press return to search.

അപരാജിതനല്ല കോഹ്‌ലി, 2019ല്‍ തോല്‍വി രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍

അപരാജിതനല്ല കോഹ്‌ലി, 2019ല്‍ തോല്‍വി രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍

ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണ്‍ ബാറ്റ്‌സ്മാനായ രോഹിത് ശര്‍മ്മ റണ്‍നേട്ടത്തിന്റെ പട്ടികയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ മറികടന്നിരിക്കുകയാണ്. ഈ കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഏഴ് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയ (സിഡ്‌നിയില്‍ 133), ദക്ഷിണാഫ്രിക്ക (സതാംപ്ടണില്‍ 122 *), പാകിസ്ഥാന്‍ (മാഞ്ചസ്റ്ററില്‍ 140), ഇംഗ്ലണ്ട് (ബര്‍മിംഗ്ഹാമില്‍ 102), ബംഗ്ലാദേശ് (ബര്‍മിംഗ്ഹാമില്‍ 104), ശ്രീലങ്ക (ലീഡ്‌സില്‍ 103) വെസ്റ്റ് ഇന്‍ഡീസ് (വിശാഖില്‍ 159). ഏഴ് വ്യത്യസ്ത എതിരാളികള്‍ക്കെതിരായ ഏഴ് സെഞ്ച്വറികള്‍ കൂടാതെ, കലണ്ടര്‍ വര്‍ഷത്തില്‍ രോഹിത് ആറ് അര്‍ധസെഞ്ച്വറികള്‍ നേടി. ഈ വര്‍ഷം 146 ഫോറുകളും 36 സിക്‌സറുകളും അദ്ദേഹം നേടി. 2017, 2018 വര്‍ഷങ്ങളില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

ഈ വര്‍ഷം 28 ഏകദിനങ്ങളിലെ 27 ഇന്നിംഗ്‌സുകളില്‍ നിന്ന് 57.30 ശരാശരിേയാടെ 1490 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയെക്കാള്‍ 113 റണ്‍സ് മുന്നിലാണ് രോഹിത്. 26 ഏകദിനത്തില്‍ നിന്ന് 59.86 ശരാശരിയില്‍ 1377 റണ്‍സാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്. 133 ഫോറുകളും 8 സിക്‌സറുകളും ഉള്‍പ്പെടെ 5 സെഞ്ച്വറികളും 7 അര്‍ധസെഞ്ച്വറികളും ഇന്ത്യന്‍ ക്യാപ്റ്റന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യന്‍ റണ്‍ മെഷീന്‍ ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് സെഞ്ച്വറികളും (അഡ്ലെയ്ഡില്‍ 104, നാഗ്പൂരില്‍ 116 ഉം റാഞ്ചിയില്‍ 123 ഉം) വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് സെഞ്ച്വറികളും നേടി (പോര്‍ട്ട് ഓഫ് സ്പെയിനില്‍ 120 ഉം ഒരേ വേദിയില്‍ 114 * ഉം) 2017 ലും 2018 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ കോഹ്‌ലി ആയിരുന്നു മുന്നില്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ഷായ് ഹോപ്പാണ് 28 ഏകദിനത്തില്‍ നിന്ന് 1345 റണ്‍സാണ് താരത്തിന്റെ നേട്ടം.

ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഈ വര്‍ഷം 23 ഏകദിനങ്ങളില്‍ കളിച്ച ഫിഞ്ച് 51.86 ശരാശരിയില്‍ 1141 റണ്‍സ് നേടി. 98 ഫോറുകളും 36 സിക്‌സറുകളും ഉള്‍പ്പെടെ 4 സെഞ്ച്വറികളും 6 അര്‍ധസെഞ്ച്വറികളും ബാറ്റ്‌സ്മാന്‍ നേടി. 2019 ല്‍ അദ്ദേഹത്തിന്റെ നാല് സെഞ്ചുറികള്‍ യഥാക്രമം പാകിസ്ഥാനെതിരെയും (രണ്ട്) ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെയും വന്നു.പാക്കിസ്ഥാന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസാം 2019 ല്‍ 20 ഏകദിനങ്ങളില്‍ (20 ഇന്നിംഗ്‌സ്) കളിക്കുകയും 60.66 ശരാശരിയില്‍ 1092 റണ്‍സ് നേടി. സ്ഥിരതയ്ക്ക് പേരുകേട്ട ആസാം കലണ്ടര്‍ വര്‍ഷത്തില്‍ 3 സെഞ്ച്വറികളും 6 അര്‍ദ്ധസെഞ്ച്വറികളും നേടി. ഇംഗ്ലണ്ട് (നോട്ടിംഗ്ഹാമില്‍ 115), ന്യൂസിലാന്റ് (ബര്‍മിംഗ്ഹാമില്‍ 101 *), ശ്രീലങ്ക (കറാച്ചിയില്‍ 115)

Next Story

Related Stories