TopTop
Begin typing your search above and press return to search.

'രോഹിത് അടുത്ത ധോണി'; റെയ്‌നയുടെ താരതമ്യത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം

രോഹിത് അടുത്ത ധോണി; റെയ്‌നയുടെ താരതമ്യത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം

ഒരു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ ഇന്ത്യയുടെ അടുത്ത എം.എസ് ധോണിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ താരമായ സുരേഷ് റെയ്ന.തന്റെ കരിയറില്‍ ധോണിക്കും രോഹിതിനും കീഴില്‍ റെയ്ന കളിച്ചിട്ടുണ്ട്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയോടൊപ്പം കളിച്ച താരം 2018 ല്‍ നിദാഹാസ് ട്രോഫിയില്‍ രോഹിത്തിനു കീഴിലും കളിച്ചു. രോഹിത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്റെ ഷേഡുകള്‍ താന്‍ കാണുന്നുണ്ടെന്നാണ് റെയ്‌ന പറഞ്ഞത്.

''ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത എംഎസ് ധോണിയാണ് അദ്ദേഹമെന്ന് ഞാന്‍ പറയും,'' റെയ്‌ന സൂപ്പര്‍ ഓവര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.''ഞാന്‍ അവനെ കണ്ടു, അവന്‍ ശാന്തനാണ്, കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു, കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു, എല്ലാത്തിനുമുകളില്‍, മുന്നില്‍ നിന്ന് നയിക്കാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. ക്യാപ്റ്റനായിരിക്കുമ്പോള്‍ തന്നെ ഡ്രസ്സിംഗ് റൂം അന്തരീക്ഷത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ബഹുമാനം നല്‍കുന്നു. റെയ്ന പറഞ്ഞു.

'അതെ, സുരേഷ് റെയ്നയുടെ അഭിപ്രായം കേട്ടു. എംഎസ് ധോണി ഒരു പ്രത്യോക തരത്തിലുള്ള വ്യക്തിയാണ്, അദ്ദേഹത്തെപ്പോലെ ആര്‍ക്കും ആകാന്‍ കഴിയില്ല, താരതമ്യങ്ങള്‍ അങ്ങനെയാകരുതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഓരോ വ്യക്തിയും വ്യത്യസ്തനാണ്, അദ്ദേഹത്തിന് ശക്തിയും ബലഹീനതയും ഉണ്ട്,'' ട്വിറ്ററിലെ ഒരു വീഡിയോയില്‍ രോഹിത് പറഞ്ഞു

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്, 4 കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്. ധോണിയേക്കാള്‍ ഒരു കിരീടത്തിന് മുന്നില്‍. രണ്ട് ക്രിക്കറ്റ് കളിക്കാരും ഐപിഎല്ലില്‍ കൊമ്പുകോര്‍ക്കുന്നു. ഇരു ടീമുകളും പതിവായി ഫൈനലില്‍ പരസ്പരം പോരടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ധോണിയുടെ സിഎസ്‌കെയെ രോഹിതിന്റെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തി.

Next Story

Related Stories