TopTop
Begin typing your search above and press return to search.

രോഹിതിന് മുപ്പത്തിമൂന്നാം ജന്മദിനം; താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റെക്കോര്‍ഡുകള്‍ ഇവയാണ്

രോഹിതിന് മുപ്പത്തിമൂന്നാം ജന്മദിനം; താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റെക്കോര്‍ഡുകള്‍ ഇവയാണ്

ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ മുപ്പത്തിമൂന്നാം ജന്മദിനമാണിന്ന്. 2007 അന്താരാഷ്ട്ര കരിയര്‍ ആരംഭിച്ച രോഹിതിന്റെ മാറി മറിഞ്ഞ കരിയറില്‍ നിര്‍ണായകമായത് 2013 ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്നിംഗ്‌സുകളായിരുന്നു. പിന്നീടങ്ങോട്ട് മികച്ച ഇന്നിംഗ്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം, ടി20 ക്രിക്കറ്റില്‍ നാല് സെഞ്ച്വറികള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ ഓപണറായപ്പോഴും സെഞ്ച്വറിയോടെ ആയിരുന്നു തുടക്കം. രോഹിത് ശര്‍മ്മയുടെ മികച്ച റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ലോകകപ്പില്‍ ലക്ഷ്യം പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിതിന്റെ പേരിലാണ്. ലോകകപ്പില്‍ താരം നേടിയ ആറ് സെഞ്ച്വറികളില്‍ മൂന്നെണ്ണം ലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു. ഏകദിനത്തില്‍ തുടരെ മൂന്ന് സെഞ്ച്വറി നേടി ഹാട്രിക്ക് സ്വന്തമാക്കിയ ആദ്യ ബാറ്റ്സ്മാനാണ് രോഹിത്. 2019 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളിലായിരുന്നു രോഹിതിന്റെ നേട്ടം. 2019 ലോകകപ്പില്‍ രോഹിതിന്റെ ആറ് സെഞ്ച്വറികളും ഓപണറായിട്ടായിരുന്നു. ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഓപണിംഗ് ബാറ്റ്സ്മാനും രോഹിതാണ്. 2019 ലോകകപ്പില്‍ ലീഗ് ഘട്ടത്തില്‍ രോഹിത് നേടിയ 648 റണ്‍സ് റെക്കോര്‍ഡാണ്. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേട്ടം ഹിറ്റ്മാന്റെതാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി20 ഫോര്‍മാറ്റുകളില്‍ സിക്സടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ താരം രോഹിത് ആണ്. ഏകദിനത്തില്‍ മൂന്ന് തവണയാണ് സിക്സറടിച്ച് സെഞ്ച്വറിയടിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് തവണയും ടി20യില്‍ ഒരു തവണയും.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ രണ്ടിന്നിംഗ്സിലും സെഞ്ച്വറി നേടിയ ആദ്യ താരം. ആ ടെസ്റ്റില്‍ 3030 റണ്‍സാണ് രോഹിത് നേടിയത്. 2013-2019 കാലഘട്ടത്തില്‍ ഓരോ കലണ്ടര്‍ വര്‍ഷവും ബാറ്റിംഗ് ശരാശരി അമ്പതിന് മുകളില്‍ നിര്‍ത്താന്‍ രോഹിതിന് സാധിച്ചു. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ തുടരെ അഞ്ച് കലണ്ടര്‍ വര്‍ഷം അഞ്ഞൂറിലേറെ റണ്‍സ് നേടിയ മറ്റൊരു താരമില്ല. 2019 ല്‍ പത്ത് സെഞ്ച്വറികളാണ് നേടിയത്. ഏഴും വ്യത്യസ്ത എതിരാളിക്കെതിരെ. കലണ്ടര്‍ വര്‍ഷം ഏഴ് ടീമുകള്‍ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് രോഹിത്.

പത്ത് രാജ്യങ്ങളില്‍ അമ്പതിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ബാറ്റ്സ്മാനും രോഹിതാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, യുഎസ്എ. മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ ഓപണിംഗ് ബാറ്റ്സ്മാനും രോഹിത് ശര്‍മയാണ്.

Next Story

Related Stories