TopTop
Begin typing your search above and press return to search.

റൊണാള്‍ഡോയ്ക്ക് ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡ്; യുവന്റസിന് തുടര്‍ച്ചയായ ഒമ്പതാം കിരീടം കൈയ്യെത്തും ദൂരത്ത്

റൊണാള്‍ഡോയ്ക്ക് ഗോള്‍വേട്ടയില്‍ പുതിയ റെക്കോര്‍ഡ്; യുവന്റസിന് തുടര്‍ച്ചയായ ഒമ്പതാം കിരീടം കൈയ്യെത്തും ദൂരത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍, സ്പാനിഷ് ലീഗുകളില്‍ 50 ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്ന ഒരേയൊരു താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സിരി എയില്‍ അതിവേഗത്തില്‍ 50 ഗോളുകള്‍ തികച്ച താരവുമാണ് ക്രിസ്റ്റിയാനോ. ഇറ്റലിയില്‍ 61 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. യുണൈറ്റഡിനായി 50 ഗോളുകള്‍ തികയ്ക്കാന്‍ താരത്തിന് 172 മത്സരങ്ങള്‍ വേണ്ടിവന്നിരുന്നു. ലാ ലിഗയില്‍ റയലിനായി വെറും 51 മത്സരങ്ങളില്‍ നിന്ന് റോണോ 50 ഗോളുകള്‍ തികച്ചിട്ടുണ്ട്.

ഒരു സീരി എ സീസണില്‍ 30 ഗോളുകള്‍ നേടുന്ന ആദ്യ യുവന്റ്സ് താരവം ക്രിസ്റ്റിയാനോ തന്നെയാണ്. പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 196 മത്സരങ്ങളില്‍ നിന്ന് 84 ഗോളുകളും ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി 292 മത്സരങ്ങളില്‍ നിന്ന് 311 ഗോളുകളും താരം നേടിയിട്ടുണ്ട്. ഇറ്റലിയില്‍ 61 മത്സരങ്ങളില്‍ നിന്നാണ് താരം 50 ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലാസിയോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുവെന്റസ് മറികടന്നത്. യുവെയുടെ രണ്ടു ഗോളുകളും നേടിയത് റൊണാള്‍ഡോയാണ്. ജയത്തോടെ തുടര്‍ച്ചയായ ഒമ്പതാം ലീഗ് കിരീടമാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. 51-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ യുവെയെ മുന്നിലെത്തിച്ചു. 54-ാം മിനിറ്റില്‍ വീണ്ടും പന്ത് വലയിലെത്തിച്ച താരം ലീഡുയര്‍ത്തുകയും ചെയ്തു. 83-ാം മിനിറ്റില്‍ സിറോ ഇമ്മൊബൈലാണ് ലാസിയോയുടെ ഏക ഗോള്‍ നേടിയത്. ജയത്തോടെ 34 മത്സരങ്ങളില്‍ നിന്ന് യുവെന്റസിന് 80 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍ മിലാന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 72 പോയന്റാണുള്ളത്.

Next Story

Related Stories