TopTop
Begin typing your search above and press return to search.

ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിച്ച് റൊണാള്‍ഡോ, അവിസ്മരണീയം ഈ ഹെഡര്‍ (വീഡിയോ)

ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിച്ച് റൊണാള്‍ഡോ, അവിസ്മരണീയം ഈ ഹെഡര്‍ (വീഡിയോ)

തകര്‍പ്പന്‍ ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങിയപ്പോള്‍ സാമ്പ്‌ടോറിയയെക്കെതിരെ യുവന്റസിന് ജയം. ജയത്തോടെ യുവന്റസ് വീണ്ടും പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. ആവേശം വിതറിയ മത്സരത്തില്‍ സാമ്പ്‌ടോറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് പരാജയപ്പെടുത്തിയത്. യുവന്റസിന് വേണ്ടി അര്‍ജന്റീന്‍ സൂപ്പര്‍ സ്റ്റാര്‍ പൗലോ ഡിബലയും വെടിക്കെട്ട് ഹെഡ്ഡറിലൂടെ റോണാള്‍ഡോയും ഗോളടിച്ചപ്പോള്‍ ജിയാന്‍ലൂക്ക കാപ്രാരിയാണ് സാമ്പ്‌ടോറിയയുടെ ആശ്വാസ ഗോളടിച്ചത്.

യുവന്റസ് നേടിയ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ബ്രസീലിയന്‍ താരം അലക്‌സ് സാന്‍ഡ്രോയാണ്. 17 ആം മിനുട്ടില്‍ ഡിബാലയിലൂടെ യുവന്റസ് ലീഡ് നേടി. എന്നാല്‍ 35 ആം മിനുട്ടില്‍ സാമ്പ്‌ടോറിയ സമനില നേടി. പിന്നീടാണ് ക്രിസ്റ്റിയാനോയുടെ മാജിക്കല്‍ ഹെഡ്ഡര്‍ എത്തിയത്. മത്സരത്തില്‍ റൊണാള്‍ഡോയുടെ ഈ അത്ഭുത ഹെഡ്ഡര്‍ ആരാധകരെ ആവേശത്തിലാഴത്തി. 2.56 മീറ്റര്‍ ഉയരത്തില്‍ 71 സെന്റിമീറ്റര്‍ നിലത്തു നിന്ന് ചാടിയ ശേഷമുള്ള താരത്തിന്റെ ഹെഡ്ഡര്‍ അസാധാരണമായിരുന്നു. ആദ്യ പകുതി അവസാനിക്കും മുന്‍പേ ഹെഡ്ഡറിലൂടെ ക്രിസ്റ്റ്യാനോ യുവന്റസിന് ജയം സമ്മാനിക്കുകയായിരുന്നു.

CR7 jumped 5 minutes earlier before even the defender decides what to do 😂 #Ronaldo #Cristiano #GOAT pic.twitter.com/EKWVLS8qSO
— Kelvin NaiBei (@NaiBlogger) December 19, 2019

Next Story

Related Stories