TopTop
Begin typing your search above and press return to search.

'ആരാധകരുടെ ലിറ്റില്‍ മാസ്റ്റര്‍';സച്ചിന്റെ ആരും മറികടക്കാത്ത പത്ത് റെക്കോര്‍ഡുകള്‍

ആരാധകരുടെ ലിറ്റില്‍ മാസ്റ്റര്‍;സച്ചിന്റെ ആരും മറികടക്കാത്ത പത്ത് റെക്കോര്‍ഡുകള്‍

ലോകക്രിക്കറ്റിന്റെ അഭിമാനം ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 47 ആം പിറന്നാള്‍ ദിനം ഈ കൊറോണ കാലത്ത് ആഘോഷങ്ങളില്ലാതെ കടന്ന് പോകുകയാണ്. അതേസമയം തങ്ങളുടെ പ്രിയ താരത്തിന് സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകര്‍ ആശംസകള്‍ അറിയിക്കുന്നുണ്ട്. കരിയറില്‍ 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ 15921 റണ്‍സും നേടിയിട്ടുണ്ട്. 463 ഏകദിനങ്ങളില്‍ നിന്ന് 18426 റണ്‍സും സച്ചിന്‍ നേടി. എന്നാല്‍ എന്തുകൊണ്ടാണ് സച്ചിനെ ക്രിക്കറ്റിലെ ദൈവമായി ലോകം കാണുന്നത്. താരത്തിന്റെ കരിയറിലെ ഈ റെക്കോര്‍ഡുകള്‍ അതിനുള്ള ഉത്തരമാണ്.

1. ഇപ്പോഴും ഒരു ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിന്റെ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ 11 കളികളില്‍ നിന്നും 673 റണ്‍സാണ് അടിച്ചുകൂട്ടിയത്. ശരാശരി 61.81 റണ്‍സ്.

2. ഇരുപത് വയസ് തികയും മുമ്പ് അഞ്ച് സെഞ്ചുറികള്‍ നേടിയ താരമാണ് സച്ചിന്‍. വര്‍ഷം 27 കഴിഞ്ഞെങ്കിലും ഇപ്പോഴും അന്താരാഷ്ട്രക്രിക്കറ്റില്‍ ഈ ചെറിയ പ്രായത്തില്‍ അഞ്ച്സെഞ്ചുറികള്‍ നേടാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.

3. ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി(76) തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോഡും സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ 62 തവണയും ടെസ്റ്റില്‍ 14 തവണയുംസച്ചിന്‍ കളിയിലെ മികച്ച താരമായി.

4. ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും സച്ചിന്‍ തന്നെ. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റായ ലോകകപ്പില്‍ 2278 റണ്‍സാണ് സച്ചിന്‍ അടിച്ചത്.

5. സെഞ്ചുറികളില്‍ സെഞ്ചുറിയടിച്ച താരമാണ് സച്ചിന്‍. അദ്ദേഹത്തിന്റെ 100 സെഞ്ചുറികള്‍ എന്ന റെക്കോഡുംപരിക്കേല്‍ക്കാതെ നില്‍ക്കുകയാണ്.

6. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിന്‍.

7.ഏറ്റവും കൂടുതല്‍ ടെസ്റ്റ്(200) ഏകദിന മത്സരങ്ങള്‍(463) കളിച്ചതിന്റെ റെക്കോഡും സച്ചിന് സ്വന്തം.

8. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍(20) തവണ 150ലേറെ റണ്‍സ് നേടിയതും സച്ചിന്‍ തന്നെ.

9. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി(2211) നേടിയതിന്റെ അവകാശിയും സച്ചിനാണ്.

10 ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരവും മറ്റൊരാളല്ല. ഏകദിനത്തില്‍ 18426 റണ്‍സും ടെസ്റ്റില്‍ 15921 റണ്‍സുമാണ് സച്ചിന്‍ അടിച്ചുകൂട്ടിയിരിക്കുന്നത്.


Next Story

Related Stories