TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് നിയമങ്ങൾ മാറണം, സച്ചിന്റെ നിർദേശങ്ങൾ

ക്രിക്കറ്റ് നിയമങ്ങൾ മാറണം, സച്ചിന്റെ നിർദേശങ്ങൾ

ആധുനിക ക്രിക്കറ്റിൽ നിയമങ്ങളിൽ കാലതലായ മാറ്റം വേണമെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. നിലവിൽ ക്രിക്കറ്റിൽ ഡിആര്‍എസ് സംവിധാനം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഔട്ട് വിധിക്കുന്ന കാര്യത്തില്‍ ചില മാറ്റം വേണമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. വിൻഡീസ് ക്രിക്കറ്റ് താരം ബ്രയാന്‍ ലാറയുമായുള്ള യൂടൂബ് ചാനൽ ചാറ്റിനിടെയാണ് സച്ചിന്റെ അഭിപ്രായ പ്രകടനം.

നിലവിലെ നിയമപ്രകാരം ബൗളര്‍ എറിയുന്ന പന്ത് വെയ്ല്‍സ് തെറിപ്പിച്ചാല്‍ മാത്രമെ ഔട്ട് വിധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം സ്റ്റംപില്‍ പന്തുകൊണ്ടാലും ഔട്ട് അനുവദിക്കാറില്ല. ഈ രീതി പരിഷ്കരിക്കേണ്ടതുണ്ടെന്നാണ് സച്ചിൻ ചൂണ്ടിക്കാട്ടുന്നത്. പലപ്പോഴും മത്സരങ്ങളില്‍ പന്ത് സ്റ്റംപില്‍ കൊണ്ടിട്ടുണ്ടെങ്കിലും വെയ്ല്‍സ് വീഴാറില്ല.

പന്ത് സ്റ്റമ്പുകളില്‍ തട്ടുന്നുവെന്ന് ഡിആര്‍എസ് കാണിക്കുന്നുവെങ്കില്‍, ഓണ്‍- ഫീല്‍ഡ് കോള്‍ പരിഗണിക്കാതെ അത് നല്‍കണം. അതാണ് ക്രിക്കറ്റില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ലക്ഷ്യം. എന്നാൽ സാങ്കേതികവിദ്യ 100% ശരിയല്ല. മനുഷ്യരും പൂർണമായും ശരിയല്ലെന്ന് നമുക്കറിയാമെന്നും സച്ചിന്‍ അദ്ദേഹത്തിന്റെയും ബ്രയാന്‍ ലാറയുടെയും വീഡിയോ സഹിതം ട്വീറ്റും ചെയ്യുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">What % of the ball hits the stumps doesn’t matter, if DRS shows us that the ball is hitting the stumps, it should be given out, regardless of the on-field call. That"s the motive of using technology in Cricket. As we know technology isn’t 100% right but neither are humans.<a href="https://twitter.com/hashtag/ENGvWI?src=hash&ref_src=twsrc%5Etfw">#ENGvWI</a> <a href="https://t.co/8At80AtRs5">pic.twitter.com/8At80AtRs5</a></p>— Sachin Tendulkar (@sachin_rt) <a href="https://twitter.com/sachin_rt/status/1281938127704035331?ref_src=twsrc%5Etfw">July 11, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories