TopTop
Begin typing your search above and press return to search.

'മഹത്തായ കരിയര്‍'; ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ആശംസകളുമായി രോഹിത് ശര്‍മ്മ

മഹത്തായ കരിയര്‍; ഇതിഹാസ ഗോള്‍കീപ്പര്‍ ഐകര്‍ കസീയസിന് ആശംസകളുമായി രോഹിത് ശര്‍മ്മ

22 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ സ്‌പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പറും ലോകകപ്പ് നേടിയ നായകനുമായ ഐകര്‍ കസീയസ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. താരത്തിന് ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയും ആശംസകള്‍ നല്‍കി. എണ്ണമറ്റ യുവത്വങ്ങള്‍ക്ക് പ്രചോദനമായ ഗോള്‍കീപ്പര്‍ എന്നാണ് താരത്തെ രോഹിത് ശര്‍മ്മ വിശേഷിപ്പിച്ചത്.

'മഹത്തായ കരിയറിന് അഭിനന്ദനങ്ങള്‍, സാന്‍ ഐകര്‍ നിങ്ങള്‍ ലാലിഗയുടെ ചരിത്രത്തില്‍ നിങ്ങളുടേതായ മുദ്ര പതിപ്പിച്ചു, കൂടാതെ എണ്ണമറ്റ യുവാക്കള്‍ക്ക് പ്രചോദനവുമേകി. ലാലിഗ ബ്രാന്‍ഡ് അംബാസിഡര്‍ രോഹിത് ട്വിറ്ററില്‍ കുറിച്ചു.' രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് നേരത്തെ വിരമിച്ച കസീയസ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പോര്‍ച്ചുഗീസ് ക്ലബ്ബായ പോര്‍ട്ടോയിലാണ് ഗോള്‍വല കാക്കുന്നത്. റയല്‍ വിട്ടശേഷം 2015ലാണ് കസീയസ് പോര്‍ട്ടോയിലെത്തിയത്. പോര്‍ട്ടോക്കൊപ്പം രണ്ട് ലീഗ് കിരീടങ്ങളിലും കസീയസ് പങ്കാളിയായി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം തുടങ്ങിയ റെക്കോര്‍ഡുകള്‍ ഇപ്പോഴും കസീയസിന്റെ പേരിലാണ്. 2010ല്‍ സ്‌പെയിനിനെ ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിച്ച കസീയസ് 2008ലും 2012ലും സ്‌പെയിനിന്റെ യൂറോ കപ്പ് കിരീട നേട്ടത്തിലും പങ്കാളിയായി.

റയലില്‍ നീണ്ട 16 വര്‍ഷത്തെ കരിയറില്‍ 725 മത്സരങ്ങള്‍ കളിച്ച കസീയസ് ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ്. റയലിനായി അഞ്ച് ലാ ലിഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും രണ്ട് കോപ ഡെല്‍ റേ കിരീടങ്ങളും നേടിയിട്ടുള്ള കസീയസ് 2008ലും 2012ലും യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലും സാന്നിധ്യമായിരുന്നു. 2010ല്‍ സ്‌പെയിനിനെ ആദ്യമായി ലോകചാമ്പ്യന്‍മാരാക്കിയ കസീയസ് സ്‌പെയിനിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍(167) കളിച്ച താരവുമാണ്.

Next Story

Related Stories