TopTop
Begin typing your search above and press return to search.

ജിംഗാന്‍ തിരിച്ചെത്തുന്നു; ഖത്തറിനെതിരായ സാധ്യതാ ടീമില്‍ ഇടം നേടി

ജിംഗാന്‍ തിരിച്ചെത്തുന്നു; ഖത്തറിനെതിരായ സാധ്യതാ ടീമില്‍ ഇടം നേടി

നീണ്ട ഇടവേളയ്ക്ക് ശേഷം സന്ദേശ് ജിംഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ഖത്തറിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനായുള്ള സാധ്യതാ ടീം പ്രഖ്യാപിച്ചപ്പോള്‍ ജിംഗാനും ടീമില്‍ ഇടം പിടിച്ചു. അടുത്ത മാസം 26ന് ഒഡീഷയിലാണ് മത്സരം. ഈ സീസണ്‍ തുടക്കത്തില്‍ ഇന്ത്യക്കു വേണ്ടി ഒരു സൗഹൃദ മത്സരം കളിക്കുമ്പോള്‍ ആയിരുന്നു ജിംഗാന് പരിക്കേറ്റത്. കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ ആയിരുന്ന ജിംഗാന് പരിക്ക് കാരണം ഐഎസ്എല്‍ ണും നഷ്ടമായിരുന്നു.

അടുത്ത മാസം ഒന്‍പതിന് തുടങ്ങുന്ന ക്യാംപിലേക്ക് പരിക്ക് ഭേദമായ ജേജെയെയും കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ക്ഷണിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍ നേടി ശ്രദ്ധേയനായ ജീയാക്സണ്‍ സിംഗ്, അമര്‍ജിത് സിംഗ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് തുടങ്ങിയവര്‍ ഒന്‍പതാം തീയതി ക്യാംപില്‍ ചേരും. ജീയാക്സണ്‍ ആദ്യമായാണ് സീനിയര്‍ ക്യാംപിലെത്തുന്നത്. സുനില്‍ ഛേത്രി, ഗുര്‍പ്രീത് സിംഗ് സന്ധു, ആഷിഖ് കുരുണിയന്‍, സൂസൈരാജ് തുടങ്ങിയവരാണ് രണ്ടാമത്തെ ബാച്ചിലുള്ള പ്രധാന താരങ്ങള്‍.43 അംഗ ടീമാണ് ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 23 അംഗ ടീമാണ് മാര്‍ച്ച് 9ന് തുടങ്ങുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഐ എസ് എല്‍ പ്ലേ ഓഫില്‍ ഉള്ള ടീമുകളില്‍ ഉള്‍പ്പെട്ട 20 അംഗ ടീം മാര്‍ച്ച് 16 മുതല്‍ മാത്രമെ ക്യാമ്പില്‍ ചേരും.

Next Story

Related Stories