ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര. ബിസിസിഐ പ്രസിഡന്റിന്റെത് 'വിദഗ്ധ ക്രിക്കറ്റ് ബുദ്ധിയാണ്' ഒരു അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയിലുള്ള പരിചയവും അദ്ദേഹത്തെ ഈ റോളിന് വളരെ അനുയോജ്യമാക്കുന്നുവെന്നും കുമാര്‍ സംഗക്കാര പറഞ്ഞു.
'മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അന്താരാഷ്ട്ര മനോഭാവമുണ്ട്, ഒരു സുപ്രധാന സ്ഥാനത്ത് നിക്ഷ്പക്ഷമായ അദ്ദേഹത്തിന്റെ നിലപാടുകള്‍ തുടരേണ്ടതുണ്ടതുണ്ട്. സൗരവിന് തീര്‍ച്ചയായും ആ മാറ്റം വരുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. ദാദയുടെ വലിയ ആരാധകന് എന്ന നിലയിലല്ല, അദ്ദേഹത്തിന് വളരെ മികച്ച ഒരു ക്രിക്കറ്റ് മസ്തിഷ്കമുണ്ടെന്ന് ഞാന്‍ കരുതുന്നു' നിലവില്‍ മേരിലബോണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) ചെയര്‍മാനായ സംഗക്കാരെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ക്രിക്കറ്റില്‍ നല്ല താല്‍പ്പര്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ട്, നിങ്ങള്‍ ഐസിസിയില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ ബിസിസിഐ പ്രസിഡന്റ് അല്ലെങ്കില്‍ ഇസിബി അല്ലെങ്കില്‍ എസ്എല്‍സി അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രിക്കറ്റ് ബോര്‍ഡിലോ നിങ്ങളുടെ മനോഭാവങ്ങള്‍ മാറരുത്. നിങ്ങളുടെ മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ അന്തര്ദ്ദേശീയമായിരിക്കണം, എവിടെ നിന്നാണ് വരുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ പക്ഷപാതപരമായി പരിമിതപ്പെടുത്തരുത് ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഗാംഗുലിക്ക് കഴിവുണ്ടെന്ന് മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു, ഇത് ക്രിക്കറ്റിന്റെ ഭരണ സമിതിയിലെ സ്ഥാനത്തിന് പ്രധാനമാണ്. ''ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പും, ഭരണത്തിനും കോച്ചിംഗിനും മുമ്പും, ലോകമെമ്പാടുമുള്ള കളിക്കാരുമായി അദ്ദേഹം എങ്ങനെ ബന്ധം സ്ഥാപിച്ചു, എംസിസി ക്രിക്കറ്റ് കമ്മിറ്റിയിലെ അദ്ദേഹത്തിന്റെ നിലപാട് ഞാന്‍ കണ്ടിട്ടുണ്ട്,'' സംഗക്കാര കൂട്ടിച്ചേര്‍ത്തു.
മുന്‍ ബിസിസിഐ മേധാവി ശശാങ്ക് മനോഹര്‍ ഈ മാസം ആദ്യം ഐസിസി ചെയര്മാന് സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പേര് ഗാംഗുലിയുടേതാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ ഗാംഗുലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.