TopTop
Begin typing your search above and press return to search.

ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ മിര്‍സ

ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ മിര്‍സ

ഏഷ്യന്‍ ഓഷ്യാനിയ മേഖലയില്‍ നിന്ന് ഇന്തോനേഷ്യയുടെ പ്രിസ്‌ക മെഡ്ലിന്‍ നുഗ്രോഹോയ്ക്കൊപ്പം ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ മിര്‍സ. നാല് വര്‍ഷത്തിന് ശേഷം അടുത്തിടെ സാനിയ ഫെഡ് കപ്പിലേക്ക് തിരിച്ചുവന്നിരുന്നു.

''2003 ല്‍ ആദ്യമായി ഇന്ത്യയുടെ കോര്‍ട്ടിലേക്ക് ചുവടുവെച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന നിമിഷമായിരുന്നു. അതിനുശേഷം പതിനെട്ട് വര്‍ഷത്തെ നീണ്ട യാത്രയായിരുന്നു.. വിജയത്തില്‍ എനിക്ക് അതിയായ അഭിമാനം തോന്നുന്നു. ഇന്ത്യന്‍ ടെന്നീസ്, ''എഐടിഎ പുറത്തിറക്കിയ പ്രസ്താവനയില്‍ സാനിയ പറഞ്ഞു. 'കഴിഞ്ഞ മാസം നടന്ന ഏഷ്യ / ഓഷ്യാനിയ ടൂര്‍ണമെന്റിലെ ഫെഡ് കപ്പ് ഫലം എന്റെ കളിക്കളത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഒരു കായികതാരം എന്നതില്‍ അഭിമാനിക്കുന്ന നിമിഷങ്ങളാണിത്, ഈ അംഗീകാരത്തിന് ഫെഡറല്‍ കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സെലക്ഷന്‍ പാനലിനോട് ഞാന്‍ നന്ദി അറിയിക്കുന്നു സാനിയ പറഞ്ഞു. ഹാര്‍ട്ട് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത് ആരാധകര്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ്, അത് മെയ് 1 ന് തത്സമയം പ്രദര്‍ശിപ്പിക്കുകയും മെയ് 8 വരെ തുടരുകയും ചെയ്യും.

Honored to be the first Indian to be nominated for the @FedCup heart award ❤️
Voting lines now open - here is the link👉🏽 https://t.co/dxDPkmtA1Y .. let"s bring it home guys 🙏🏽💪🏽 pic.twitter.com/rFWpJo4csj
— Sania Mirza (@MirzaSania) May 1, 2020

Next Story

Related Stories