TopTop
Begin typing your search above and press return to search.

ഒളിമ്പിക്‌സ് യോഗ്യത റൗണ്ട്; ബോക്‌സിംഗ് മത്സരഫലം മുന്‍കൂട്ടി നിശ്ചയിച്ചത്; ആരോപണവുമായി സരിത ദേവി

ഒളിമ്പിക്‌സ് യോഗ്യത റൗണ്ട്; ബോക്‌സിംഗ് മത്സരഫലം മുന്‍കൂട്ടി നിശ്ചയിച്ചത്; ആരോപണവുമായി സരിത ദേവി

ഒളിമ്പിക്‌സ് യോഗ്യത റൗണ്ടില്‍ സിമ്രന്‍ജീത് കൗറിനെതിരെ നടന്ന തന്റെ മത്സരം മാച്ച് ഫിക്‌സിംഗ് ആയിരുന്നുവെന്ന് ആരോപിച്ച് ബോക്‌സര്‍ സരിത ദേവി രംഗത്തെത്തി. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ താരം ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്ഐ) പ്രസിഡന്റ് അജയ് സിങ്ങിന് അയച്ച കത്തില്‍ പറഞ്ഞു.

''സിമ്രാഞ്ചീത് കൗറിനെതിരായ 60 കിലോഗ്രാം ഭാരോദ്വഹനത്തില്‍ അന്യായമായ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്നാണ് താരത്തിന്റെ ആരോപണം.ബിഎഫ്ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍കെ. സച്ചെതി, ഫോറിന്‍ കോച്ച് റാഫേല്‍, ഛോട്ടെ ലാല്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണ് തനിക്കെതിരെ നിന്നതെന്നും സരിത ആരോപിക്കുന്നു.ശനിയാഴ്ച 60 കിലോഗ്രാം വിഭാഗത്തിലെ അവസാന മല്‍സരത്തില്‍ സരിതാദേവി 8-2ന് സിമ്രാന്‍ജിത്തിനോട് പരാജയപ്പെട്ടിരുന്നു.

'ഞാന്‍ നിങ്ങളോട് വീണ്ടും പറയുന്നു, ഇത് മുന്‍കൂട്ടി നിശ്ചയിച്ച മല്‍സര ഫലമായിരുന്നു. ഞങ്ങളുടെ ബിഎഫ്ഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍കെ സചെതി, ഫോറിന്‍ കോച്ച് റാഫേല്‍, ഛോട്ടെ ലാല്‍ യാദവ് എന്നിവര്‍ എപ്പോഴും എനിക്കെതിരെ വിധി എഴുതുന്നു. മത്സര ഫലത്തില്‍ കൃത്രിമം ഉണ്ടാക്കിയത് ഇവരാണ് താരത്തിന്റെ കത്തില്‍ പറയുന്നു. ''ഈ അനീതികളെല്ലാം ഞാന്‍ വളരെക്കാലമായി സഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് സംഭവിച്ച അനീതികളെക്കുറിച്ച് സംസാരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,'' കത്തില്‍ പറയുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Here Shahid Afridi is making fun of the Hindu ritual of Aarti and everyone’s enjoying but remember how he tweeted on the plight of Uighar muslims just two days ago and everyone forced him to delete? Islam is just an excuse to hide poverty in Pakistan<a href="https://t.co/PyXV9e8QkC">pic.twitter.com/PyXV9e8QkC</a></p>— Monica (@TrulyMonica) <a href="https://twitter.com/TrulyMonica/status/1210864544521703424?ref_src=twsrc^tfw">December 28, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories