TopTop
Begin typing your search above and press return to search.

പരിശീലകന്‍ ജേസണ്‍ സെര്‍വിസിനെതിരെ ക്രിമിനല്‍ കേസ്; സൗദി കപ്പ് സമ്മാന തുക തടഞ്ഞു

പരിശീലകന്‍ ജേസണ്‍ സെര്‍വിസിനെതിരെ ക്രിമിനല്‍ കേസ്; സൗദി കപ്പ് സമ്മാന തുക തടഞ്ഞു

ലോകത്തെ ഏറ്റവും സമ്പന്നമായ കുതിര ഓട്ടമത്സരം (20 മില്യണ്‍ ഡോളര്‍) സൗദി കപ്പിന്റെ സമ്മാന തുക നല്‍കുന്നതില്‍ നിന്ന് സംഘാടകര്‍ പിന്മാറുന്നതായി റിപോര്‍ട്ട്. മത്സരവിജയി ക്രിമിനല്‍ കേസില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് സംഘാടകരുടെ നടപടി. കഴിഞ്ഞ മാസം കുതിരകള്‍ക്ക് മയക്കുമരുന്ന് നല്‍കി എന്നാരോപിക്കപ്പെട്ട് അമേരിക്കയില്‍ കുറ്റം ചുമത്തിയ 27 പേരില്‍ ഒരാളാണ് സൗദി കപ്പ് വിക്ടര്‍ മാക്‌സിമം സെക്യൂരിറ്റി പരിശീലകനായ ജേസണ്‍ സെര്‍വിസ്. ഇതേ തുടര്‍ന്ന് വിജയിക്ക് സമ്മാന തുക നല്‍കുന്നതില്‍ എതിര്‍പ്പ് ശക്തമാകുകയാണ്. അതേസമയം സംഭവത്തില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുകയാണെന്നും സൗദി അറേബ്യയിലെ ജോക്കി ക്ലബ് പറഞ്ഞു. ആരോപണത്തില്‍ അന്വേഷണം അവസാനിക്കുന്ന ഘട്ടം വരെ, സമ്മാന തുക നല്‍കില്ലെന്നും സംഘാടകര്‍ അറിയിച്ചു.

ഗാരിയുടെയും മേരി വെസ്റ്റിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള മാക്‌സിമം സെക്യൂരിറ്റിയും ജോണ്‍ മാഗ്‌നിയര്‍, മൈക്കല്‍ താബോര്‍, ഡെറിക് സ്മിത്ത് എന്നിവരുടെ കൂള്‍മോര്‍ വിജയവും ഇപ്പോള്‍ ബോബ് ബഫെര്‍ട്ടിന്റെ സംരക്ഷണയിലാണ്. ''കോവിഡ് -19 ഗ്ലോബല്‍ പാന്‍ഡെമിക് മൂലം അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകുവെന്നും ജോക്കി ക്ലബ് സൗദി അറേബ്യ (ജെസിഎസ്എ) പ്രസ്താവനയില്‍ പറഞ്ഞു.

Next Story

Related Stories