കൊറോണ വൈറസിന് സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് കണ്ടെത്തിയെന്ന സ്ഥിരീകരണം ഉണ്ടായാല്‍ ഉടന്‍ രാജ്യം വാക്സിന് വാങ്ങുമെന്ന് സൗദി ആരോഗ്യമന്ത്രി തൗഫിക് അല്‍ റബിഅ. വാക്സിന് കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി ലോകരാജ്യങ്ങളില്‍ ഗവേഷണം നടക്കുകയാണെന്നും സൗദി ആരോഗ്യ അധികൃതര്‍ സംഭവവികാസങ്ങള്‍ പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് കുറയുകയാണെന്നും രോഗവിമുക്തി നിരക്ക് 96 ശതമാനമായി ഉയര്ന്നയായും, ആരോഗ്യ മുന്‍കരുതലുകളോടുള്ള പ്രതിബദ്ധത കേസുകളുടെ എണ്ണം കുറയാന്‍ കാരണമായതായും മന്ത്രി പറഞ്ഞു. സൗദിയിലെ താമസക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മുന്‍ഗണന നല്‍കുക ആരോഗ്യ വകുപ്പിലെ സഹപ്രവര്‍ത്തകരുടെ കഠിനാധ്വാനങ്ങള്‍ക്ക് നന്ദി പറയുന്നതായും മന്ത്രി പറഞ്ഞു.
ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തില്‍ ശക്തമാണ്. സാമൂഹിക അകലം, മാസ്ക് ധരിക്കല്‍, സമ്പര്‍ക്കം എന്നിവയിലുള്ള വിട്ട്വീഴ്ചകളാണ് ഇതിലേക്ക് നയിച്ചത്. എല്ലാവരും ഒരൊറ്റ വാഹനത്തില്‍ ആകയാല്‍ ചിലരുടെ പരാജയം എല്ലാവരെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് ജീവിതത്തിന്റെ ഭാഗവും സംസ്കാരവുമായി വളര്‍ന്നു വരണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തത്മന്‍(മേലോാമി) ക്ലിനിക്കുകള്‍ സന്ദര്‍ശിക്കാന്‍ മടി കാണിക്കരുത്. രാജ്യത്തുടനീളം ഇത്തരം 230 ലധികം ആശ്വാസ ക്ലിനിക്കുകള്‍ ഉണ്ട്. സിഹ്ഹത്തീ(ലെവമ്യേ) ആപ്ലിക്കേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടതെന്നും മന്ത്രി ഉണര്‍ത്തി.
രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ സേവിക്കുന്നതിനായി 20 ലധികം ഡ്രൈവ്-ത്രൂ പരിശോധന കേന്ദ്രങ്ങളും സജ്ജമാണ്.രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. 937 കോള്‍ സെന്ററും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.