ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു. ഐപിഎല്‍ മത്സരങ്ങളില്‍ സൂര്യകുമാര്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചപ്പോള്‍ താരത്തിന്റെ മികവ് മുംബൈയെ കിരീട നേട്ടത്തിലെത്തിക്കുന്നതിലും നിര്‍ണായകമായി. മുംബൈയുടെ രണ്ടാമത്തെ മികച്ച റണ്‍വേട്ടക്കാരനും സൂര്യകുമാര്‍ തന്നെ ആയിരുന്നു. ഇത്രയൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കാത്തതില്‍ വിമര്‍ശനവുമായി വീന്‍ഡിസ് ഇതിഹാസം ബ്രയാന്‍ ലാറ രംഗത്തെത്തിയിരിക്കുകയാണ്.
ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി തിളങ്ങിയ സൂര്യകുമാര്‍ യാദവിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നുവെന്നും സൂര്യയെ ടീമില്‍ എടുക്കാത്തതിന് ന്യായമുള്ള ഒരു കാരണവും ഞാന്‍ കാണുന്നില്ലെന്നും സ്റ്റാര്‍ സ്പോര്‍ട്സ് ഷോയില്‍ ലാറ പറഞ്ഞു. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സിന് വേണ്ടി സൂര്യകുമാര്‍ തന്റെ സ്ഥാനത്ത് മിടുക്കനായിരുന്നുവെന്നും ഏത് ടീമെടുത്താലും മൂന്നാം ബാറ്റ്സ്മാനെന്ന നിലയില്‍ സൂര്യകുമാര്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റ്സ്മാണെന്നും ലാറ പറഞ്ഞു.
'സൂര്യ നേടിയ റണ്‍സ് മാത്രമല്ല എന്നെ ആകര്‍ഷിച്ചത്. അദ്ദേഹം നേടിയ രീതി കൂടിയാണ്. റണ്‍സ് അടിച്ചുകൂട്ടുന്ന കളിക്കാരെയല്ല ഞാന്‍ ശ്രദ്ധിക്കാറ്. അവരുടെ ടെക്നിക്, സമ്മര്ദഘട്ടത്തില് സ്കോര്‍ ചെയ്യാനുള്ള കഴിവ്, ഏതു പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നത് ഇവയെല്ലാം പരിഗണിച്ചാണ് ഞാന്‍ കളിക്കാരെ വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ക്ലാസ് കളിക്കാരനാണ് സൂര്യ. മുംബൈ ടീമില്‍ രോഹിത് ശര്‍മയ്ക്കും ക്വിന്റന്‍ ഡി കോക്കിനും പിന്നാലെയാണ് സൂര്യ ബാറ്റ് ചെയ്യാനെത്തിയിരുന്നത്. ഇത് എല്ലായ്പ്പോഴും അവര്‍ക്കു സമ്മര്ദനിമിഷങ്ങളായിരുന്നു' ലാറ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മുംബൈ ഇന്ത്യന്‍സിനായി സൂര്യകുമാര്‍ ഒരു സീസണില്‍ 400 ല്‍ അധികം റണ്‍സ് നേടിയിട്ടുണ്ട്.
''അതെ, തീര്‍ച്ചയായും അവന് ഒരു ക്ലാസ് കളിക്കാരനാണ്. റണ്‍സ് നേടുന്ന കളിക്കാരെ ഞാന്‍ നോക്കുന്നില്ല, അവരുടെ സാങ്കേതികത, സമ്മര്‍ദ്ദത്തിലായ കഴിവുകള്‍, അവര്‍ ബാറ്റ് ചെയ്യുന്ന സ്ഥാനങ്ങള്‍, എന്നെ സംബന്ധിച്ചിടത്തോളം സൂര്യകുമാര്‍ യാദവ് മുംബൈയ്ക്കായി അത്തരമൊരു അത്ഭുതകരമായ ജോലി ചെയ്തു. രോഹിത് ശര്‍മയുടെയും ക്വിന്റണ്‍ ഡി കോക്കിന്റെയും പിന്നില്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ വരുന്നു, അവര്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോഴെല്ലാം അദ്ദേഹം മൂന്നാം സ്ഥാനത്തെത്തും.
ഐപിഎല്‍ 2020 ല്‍ എംഐക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് സൂര്യകുമാര്‍. 16 മത്സരങ്ങളില്‍ നിന്ന് 400 ശരാശരിയില്‍ 480 റണ്‍സ് നേടി താരം. അടുത്തിടെ, സ്പോര്‍ട്സ് ടാക്കിനോട് സംസാരിക്കുന്നതിനിടെ, ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം ലഭിക്കാത്തത് അത്ഭുതപ്പെടുത്തിയെന്ന് സൂര്യകുമാര്‍ വെളിപ്പെടുത്തിയിരുന്നു. 'ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരാശനായി, കാരണം ഞാന്‍ നന്നായി ബാറ്റ് ചെയ്യുകയും റണ്‍സ് നേടുകയും ചെയ്തതിനാല്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നു സൂര്യകുമാര്‍ പറഞ്ഞു.