TopTop
Begin typing your search above and press return to search.

സൂപ്പര്‍ ഗോളടിച്ച് റൊണാള്‍ഡോ, യുവന്റസിന് തകര്‍പ്പന്‍ ജയം

സൂപ്പര്‍ ഗോളടിച്ച് റൊണാള്‍ഡോ, യുവന്റസിന് തകര്‍പ്പന്‍ ജയം

സെരി എ യില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ജിനോയയെ നേരിട്ട യുവന്റസ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയം കുറിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്ത് നാല് പോയിന്റ് ലീഡോടെ യുവന്റസ് നില ഉറപ്പിച്ചു. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ നേടാന്‍ യുവന്റസിന് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഡിബാല ആണ് ടീമിനായി ആദ്യം സ്‌കോര്‍ ചെയ്തത്. ജെനോവ ബോക്‌സില്‍ ഡിബാല, ഡിഫന്റര്‍മാരെ മറികടന്നു ലക്ഷ്യം കാണുകയായിരുന്നു.

ഡിബാലയുടെ ഗോളിന് പിന്നാലെ ആറ് മിനിട്ടിന് ശേഷമാണ് റൊണാള്‍ഡോയുടെ ഗോള്‍. ബോക്‌സിന് പുറത്ത് നിന്ന് റൊണാള്‍ഡോ തൊടുത്ത ഷോട്ട് ബുള്ളറ്റ് കണക്കെയാണ് ഗോള്‍ വലയില്‍ എത്തിയത്. 73ആം മിനുട്ടില്‍ കളിയിലെ ഏറ്റവും മികച്ച ഗോളിലൂടെ ഡഗ്ലസ് കോസ്റ്റ യുവന്റസിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തുകയും ചെയ്തു. ഈ വിജയത്തോടെ യുവന്റസിന് 72 പോയന്റായി. രണ്ടാമതുള്ള ലാസിയോയേക്കാള്‍ 4 പോയന്റിന്റെ ലീഡ് ഇപ്പോഴും യുവന്റസിനുണ്ട്.


Next Story

Related Stories