TopTop
Begin typing your search above and press return to search.

'ഇത് മഹത്തായ കാര്യം, ലോകത്തിന്റെ നന്മക്കായി നമുക്ക് പ്രാര്‍ഥിക്കാം'; അഫ്രീദിക്ക് കൈയ്യടിച്ച് ഹര്‍ഭജന്‍

ഇത് മഹത്തായ കാര്യം, ലോകത്തിന്റെ നന്മക്കായി നമുക്ക് പ്രാര്‍ഥിക്കാം; അഫ്രീദിക്ക് കൈയ്യടിച്ച് ഹര്‍ഭജന്‍

പാക്കിസ്ഥാനില്‍ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1000 കടന്നിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ സ്വീകരിക്കുന്നത് പോലെ കടുത്ത നിയന്ത്രണങ്ങളാണ് പാക്കിസ്ഥാനിലും കൊണ്ട് വരുന്നത്. സര്‍ക്കാരുകളുടെ നിയന്ത്രണം രാജ്യത്തെ സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ ദിവസക്കൂലിയെ ആശ്രയിച്ച് ജീവിക്കുന്ന 2000 പാവപ്പെട്ടവര്‍ക്ക് സൗജന്യമായി റേഷന്‍ വിതരണം ചെയ്ത ഷാഹിദ് അഫ്രീദിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തു വന്നിരുന്നു. കൊറോണ ഭീതിക്കിടെ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ അഫ്രീദിയുടെ പ്രവൃത്തി ക്രിക്കറ്റ് ലോകത്തിന് മാതൃകയായിരുന്നു.

രാജ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൊഴിലില്ലാതെ വലഞ്ഞവരെ സഹായിക്കാന്‍ അഫ്രീദി ചെയ്ത നല്ല കാര്യത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ വാക്കുകള്‍ ആരാധക ശ്രദ്ധ നേടി. 'മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തുന്ന മഹത്തായ കര്‍മ്മമാണിത്. ഏവരെയും ദൈവം രക്ഷിക്കട്ടെ. ലോകത്തിന്റെ നന്മക്കായി നമുക്ക് പ്രാര്‍ഥിക്കാം' ഷാഹിദ് അഫ്രീദി റേഷന്‍ വിതരണം ചെയ്യുന്ന ചിത്രം പങ്കുവെച്ച് ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Great work for humanity <a href="https://twitter.com/SAfridiOfficial?ref_src=twsrc^tfw">@SAfridiOfficial</a> May god bless us all.. more power to you.. praying for world"s well being..🙏🙏 Nanak naam chardikala tere bhaane sarbat da bhala 🙏🙏 <a href="https://t.co/I0ijsTQ4vO">pic.twitter.com/I0ijsTQ4vO</a></p>— Harbhajan Turbanator (@harbhajan_singh) <a href="https://twitter.com/harbhajan_singh/status/1242675667818270720?ref_src=twsrc^tfw">March 25, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories