TopTop
Begin typing your search above and press return to search.

'എന്നെങ്കിലും താങ്കള്‍ വീട്ടിലെ ടിവി തല്ലി തകര്‍ത്തിരുന്നുവോ'?; പുതിയ വിവാദത്തിന് തുടക്കമിട്ട് അഫ്രീദി

എന്നെങ്കിലും താങ്കള്‍ വീട്ടിലെ ടിവി തല്ലി തകര്‍ത്തിരുന്നുവോ?; പുതിയ വിവാദത്തിന് തുടക്കമിട്ട് അഫ്രീദി

ഹിന്ദു മതവിശ്വാസിയായതിനാല്‍ ഡാനിഷ് കനേരിയയ്ക്ക് ടീം അംഗങ്ങളില്‍ നിന്ന് വിവേചനം നേരിടേണ്ടി വന്നതായി കഴിഞ്ഞ ദിവസം പാക് മുന്‍ താരം ഷുഹൈബ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് തന്റെ നിലപാട് മയപ്പെടുത്തി അക്തര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവം പാകിസ്ഥാന്‍ ക്രിക്കറ്റിനെ വിവാദത്തിലാക്കിയിരിക്കുകയാണ്.ഇപ്പോള്‍ മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മകള്‍ ഹിന്ദു ആചാരങ്ങള്‍ അനുകരിച്ചതിനെ തുടര്‍ന്ന് വീട്ടിലെ ടിവി തല്ലിപ്പൊട്ടിച്ചിട്ടുണ്ടെന്ന് അഫ്രീദി പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ ടിവി സീരിയല്‍ കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനായിരുന്നു താന്‍ ടിവി തല്ലി തകര്‍ത്തതെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി സംഭവം വെളിപ്പെടുത്തിയത്. എന്നെങ്കിലും താങ്കള്‍ ടിവി തല്ലി തകര്‍ത്തിരുന്നുവോയെന്ന് ചോദിച്ചപ്പോഴായിരുന്നു ഷാഹിദിന്റെ മറുപടി. സീരിയലുകള്‍ തനിച്ച് കാണണമെന്ന് താന്‍ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പെണ്‍മക്കളില്‍ ഒരാള്‍ സ്റ്റാര്‍ പ്ലസിലെ സീരിയില്‍ കണ്ട് ആരതി ഉഴിയുന്നത് അനുകരിച്ചു. ദേഷ്യം അടക്കാന്‍ ആവാതെ താന്‍ ടിവി തല്ലി തകര്‍ത്തു, ഷാഹിദ് അഫ്രീദി പറഞ്ഞു. അതേസമയം അഫ്രീദിയുടെ തുറന്ന് പറച്ചില്‍ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതാണ് പാകിസ്താനിലെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖം എന്ന ട്വീറ്റോടെയാണ് നിരവധി പേര്‍ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Here Shahid Afridi is making fun of the Hindu ritual of Aarti and everyone’s enjoying but remember how he tweeted on the plight of Uighar muslims just two days ago and everyone forced him to delete? Islam is just an excuse to hide poverty in Pakistan<a href="https://t.co/PyXV9e8QkC">pic.twitter.com/PyXV9e8QkC</a></p>— Monica (@TrulyMonica) <a href="https://twitter.com/TrulyMonica/status/1210864544521703424?ref_src=twsrc^tfw">December 28, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories