TopTop
Begin typing your search above and press return to search.

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു; പുതിയ ചെയര്‍മാന്‍ ഗാംഗുലി?

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു; പുതിയ ചെയര്‍മാന്‍ ഗാംഗുലി?

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതു വരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജ ചുമതലകള്‍ നിര്‍വഹിക്കും. അടുത്തയാഴ്ച്ച പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ഐസിസി ബോര്‍ഡ് അനുമതി നല്‍കുമെന്നാണ് വിവരം. തുടര്‍ച്ചയായി രണ്ടു വര്‍ഷം ചെയര്‍മാന്‍ പദവിയില്‍ ഇരുന്ന ശേഷമാണ് ശശാങ്ക് മനോഹര്‍ പടിയിറങ്ങുന്നത്. ഐസിസി ചെയര്‍മാന്‍ പദവി വഹിക്കവെ ക്രിക്കറ്റിന്റെ ഉന്നമനത്തിനായി ശശാങ്ക് മനോഹര്‍ എടുത്ത തീരുമാനങ്ങള്‍ക്കും സംഭാവനകള്‍ക്കും ഐസിസി എന്നും കടപ്പെട്ടിരിക്കുമെന്ന് ഐസിസി ചീഫ് എക്സിക്യുട്ടീവ് മനു സാഹ്നി അറിയിച്ചു.

2015 നവംബറിലാണ് ഐസിസി ചെയര്‍മാനായി ഇന്ത്യക്കാരനായ ശശാങ്ക് മനോഹര്‍ ചുമതലയേറ്റത്. നേരത്തെ രണ്ട് തവണ ബിസിസിഐ പ്രസിഡന്റായും (2008-2011, 2015 ഒക്ടോബര്‍-2016 മേയ്) ശശാങ്ക് മനോഹര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അടുത്ത ആഴ്ചയോടെ ഐസിസി ബോര്‍ഡ് അംഗീകരിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ്, മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളാണ് പ്രധാനമായും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേസമയം ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ സുപ്രിംകോടതി വിധി കാത്തിരിക്കുന്നതിനാല്‍ ഗാംഗുലി മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Next Story

Related Stories