TopTop
Begin typing your search above and press return to search.

14 വയസുള്ളപ്പോള്‍ പറഞ്ഞു, ആ ദിവസം വന്നെത്തി; സഞ്ജുവിനെ കുറിച്ച് ശശി തരൂര്‍

14 വയസുള്ളപ്പോള്‍ പറഞ്ഞു, ആ ദിവസം വന്നെത്തി; സഞ്ജുവിനെ കുറിച്ച് ശശി തരൂര്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഇന്നിംഗ്‌സുകളാണ് പുറത്തെടുത്തത്. ഇന്നലെ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അടിച്ച് കൂട്ടിയത് 42 പന്തില്‍ 85 റണ്‍സാണ്. അതില്‍ നാല് ഫോറും 7 സിക്‌സും ഉള്‍പ്പെടുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചിന് അര്‍ഹനായി സഞ്ജു. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും സഞ്ജു മാന്‍ ഓഫ് ദ മാച്ചായിരുന്നു. സൂപ്പര്‍ കിംഗ്സിനെതിരെ 32 പന്തില്‍ ഒന്‍പത് സിക്സുകള്‍ സഹിതം 74 റണ്‍സെടുത്തിരുന്നു സഞ്ജു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ ഇന്നിംഗ്സിന് പിന്നാലെ സഞ്ജുവിനെ തേടി ആശംസാ പ്രവാഹമെത്തി.

ഇപ്പോള്‍ രാജസ്ഥാന്‍ താരമായ സഞ്ജു സാംസണെ പ്രശംസിച്ച് ശശി തരൂര്‍ എം പി എത്തിയിരിക്കുകയാണ്. 'എന്തൊരു അവിശ്വസനീയ ജയമാണിത്. സഞ്ജുവിനെ ഒരു പതിറ്റാണ്ടായി അറിയാം. അടുത്ത എം എസ് ധോണിയാവുമെന്ന് സഞ്ജുവിന് 14 വയസുള്ളപ്പോഴേ അവനോട് പറഞ്ഞിരുന്നു. ആ ദിവസം എത്തിയിരിക്കുന്നു. ഐപിഎല്ലിലെ രണ്ട് വിസ്മയ ഇന്നിംഗ്സുകളോടെ ലോകോത്തര താരത്തിന്റെ ഉദയം വ്യക്തമായിരിക്കുന്നതായും' തരൂര്‍ ട്വീറ്റ് ചെയ്തു.

പഞ്ചാബിനെതിരെ രാജസ്ഥാന്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയപ്പോള്‍ സെഞ്ചുറിക്ക് 15 റണ്‍സകലെ സഞ്ജു പുറത്തായെങ്കിലും ഐപിഎല്ലില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറി നേടുന്നത് ഇതാദ്യമാണ്. 100 ഐപിഎല്‍ സിക്സറുകള്‍ എന്ന നേട്ടവും മത്സരത്തിനിടെ സ്വന്തമായി.





Next Story

Related Stories