TopTop
Begin typing your search above and press return to search.

ക്രീസിലെ ശിഖര്‍ ധവാന്റെ പെരുമാറ്റം വിചിത്രം, കടുത്ത സമ്മര്‍ദ്ദത്തിലും കുട്ടിക്കളിയെന്ന് രോഹിത് ശര്‍മ്മ

ക്രീസിലെ ശിഖര്‍ ധവാന്റെ പെരുമാറ്റം വിചിത്രം, കടുത്ത സമ്മര്‍ദ്ദത്തിലും കുട്ടിക്കളിയെന്ന് രോഹിത് ശര്‍മ്മ

ക്രിക്കറ്റിലെ ആദ്യ നാളുകളെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഡേവിഡ് വാര്‍ണറിനൊപ്പം ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയ രോഹിത്ത് ക്രിക്കറ്റിലെ ആദ്യ നാളുകളില്‍ നേരിട്ട പ്രയാസം വെളിപ്പെടുത്തി. 2013ല്‍ ഞാന്‍ ഓപ്പണിങ്ങിലേക്ക് എത്തിയ സമയം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓപ്പണറായുള്ള എന്റെ രണ്ടാമത്തെ മാത്രം ഇന്നിങ്സ് ആയിരുന്നു അത്. സൗത്ത് ആഫ്രിക്കക്കെതിരെയാണ് കളി. മോര്‍ക്കല്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ബൗളിങ്ങില്‍. ന്യൂബോളില്‍ അതിന് മുന്‍പ് ഞാന്‍ അവരെ നേരിട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് ആദ്യ ഡെലിവറി നേരിടാന്‍ ഞാന്‍ ശിഖര്‍ ധവാനോട് പറഞ്ഞു. എന്നാല്‍ ധവാന്റെ മറുപടി, നിങ്ങള്‍ കുറച്ചുകാലമായി കളിക്കുന്ന ബാറ്റ്‌സ്മാനല്ലെ, എന്റേതാണെങ്കില്‍ ഇത് ആദ്യ വിദേശ പരമ്പരയാണ് എന്നായിരുന്നു. അതിനുശേഷം ഞാന്‍ ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യാന്‍ തയാറായി. മോണി മോര്‍ക്കലായിരുന്നു ബൗളര്‍. ആദ്യ മൂന്ന് പന്തുകള്‍ ഞാന്‍ കണ്ടതേയില്ല. കാരണം അത്രയും ബൗണ്‍സ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ധവാനുമൊത്തുള്ള എന്റെ ആദ്യ അനുഭവം.

ക്രീസില്‍ വിചിത്രമായാണ് പലപ്പോഴും ധവാന്‍ പെരുമാറുക. ഞാന്‍ ചില പ്ലാന്‍ ഉണ്ടാക്കി ധവാനോട് പറയും, ഈ ബൗളര്‍ക്കെതിരെ ഇങ്ങനെ കളിക്കാം എന്നെല്ലാം. എന്നാല്‍ അതൊന്നും ശ്രദ്ധിക്കില്ല. എന്നിട്ട് അല്‍പസമയം കഴിയുമ്പോള്‍ എന്താ പറഞ്ഞതെന്ന് ചോദിക്കും. വിക്കറ്റിനിടയിലെ ഓട്ടത്തിലും ആശയക്കുഴപ്പമുണ്ട്. ആദ്യം ഓടുന്നതുപോലെ കാണിച്ച് തിരിച്ചുപോവും. കടുത്ത സമ്മര്‍ദ്ദത്തില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും ഇത്തരം കുട്ടിക്കളി എന്ന് ഓര്‍ക്കണം. സ്പിന്നര്‍മാരെ കളിക്കാന്‍ അവന് ഇഷ്ടമാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുകയുമില്ല, രോഹിത് പറഞ്ഞു. താങ്കളിത് പറയാന്‍ തയാറായതില്‍ സന്തോഷമുണ്ടെന്നായിരുന്നു വാര്‍ണറുടെ പ്രതികരണം. കാരണം ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ തനിക്കും ഇതേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ആരെങ്കിലും തുറന്നുപറയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും രോഹിത്തിനോട് വാര്‍ണര്‍ പറഞ്ഞു.

Next Story

Related Stories