TopTop
Begin typing your search above and press return to search.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര; സഞ്ജു സാംസണ്‍ ശിഖര്‍ ധവാന് പകരക്കാരനായേക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര; സഞ്ജു സാംസണ്‍ ശിഖര്‍ ധവാന് പകരക്കാരനായേക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജു സാംസണ് ടീമില്‍ ഇടം ലഭിച്ചേക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്തു പോയേക്കുമെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനം. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചര്‍ച്ച ചെയ്തിരുന്നു. താരത്തിന് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരായ ടി20 ടീമില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ ഒരു മത്സരവും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഡിസംബര്‍ ആറിനാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് ധവാന്‍ പുറത്തായ സാഹചര്യത്തിലാണ് ടീമിലെത്താന്‍ സഞ്ജുവിന് വഴി തുറന്നത്. അതേസമയം ധവാന്റെ അഭാവത്തില്‍ ഓപ്പണറായി കെ.എല്‍ രാഹുലിന് അവസരം നല്‍കിയേക്കും.

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേല്‍ക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലില്‍ കൊള്ളുകയായിരുന്നു. കാലില്‍ തുന്നലുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണും സമാനരീതിയില്‍ പരിക്കേറ്റിരുന്നു.

Next Story

Related Stories