TopTop
Begin typing your search above and press return to search.

ഐപിഎല്ലില്‍ വ്യക്തിഗത നേട്ടത്തിലൂടെ ലഭിക്കുന്ന തുക 'മിഷന്‍ ഓക്‌സിജന്' നല്‍കുമെന്ന് ശിഖര്‍ ധവാന്‍

ഐപിഎല്ലില്‍ വ്യക്തിഗത നേട്ടത്തിലൂടെ ലഭിക്കുന്ന തുക മിഷന്‍ ഓക്‌സിജന് നല്‍കുമെന്ന് ശിഖര്‍ ധവാന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. 20 ലക്ഷം രൂപയും ഈ സീസണ്‍ ഐപിഎല്ലില്‍ വ്യക്തിഗത നേട്ടത്തിലൂടെ ലഭിക്കുന്ന രൂപയും വിവിധ ഇടങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ശേഖരിച്ച് ആശുപത്രികളില്‍ എത്തിക്കുന്ന 'മിഷന്‍ ഓക്‌സിജന്‍' ഗ്രൂപ്പിന് നല്‍കുന്നതായി താരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. മുന്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഒരു കോടി രൂപയാണ് മിഷന്‍ ഓക്‌സിജന് നല്‍കിയത്.

'അശ്രാന്തമായ എല്ലാ മുന്‍നിര പ്രവര്‍ത്തകരുടെയും അവിശ്വസനീയമായ സേവനത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു '' ധവാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതി. 'എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പിന്‍തുടരാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു - മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക. ആവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. നമുക്ക് ഒരുമിച്ച് വിജയിക്കാം ധവാന്‍ കുറിച്ചു.



Next Story

Related Stories