TopTop
Begin typing your search above and press return to search.

കോവിഡ് -19 : ഇന്ത്യ -പാകിസ്ഥാന്‍ ഏകദിന പരമ്പര നടത്തണമെന്ന് ഷൊഹൈബ് അക്തര്‍

കോവിഡ് -19 : ഇന്ത്യ -പാകിസ്ഥാന്‍ ഏകദിന പരമ്പര നടത്തണമെന്ന് ഷൊഹൈബ് അക്തര്‍

കോവിഡ് -19 ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി ഇന്ത്യ -പാകിസ്ഥാന്‍ ഏകദിന പരമ്പര നടത്തണമെന്ന ആവശ്യവുമായി മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍. പരമ്പരയില്‍ നിന്ന് ലഭിക്കുന്ന തുക ഇരു രാജ്യങ്ങള്‍ക്കും തുല്യമായി വീതിച്ച് എടുക്കണം. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആശങ്കയില്ലാതെ കളി കാണാന്‍ കഴിയുന്ന അപൂര്‍വ അവസരമായിരിക്കും അതെന്നും അക്തര്‍ പറയുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ തീരുമ്പോള്‍ ഒരു നിക്ഷപക്ഷ വേദിയില്‍ വെച്ച് മത്സരം നടത്താമെന്നും അക്തര്‍ നിര്‍ദേശിച്ചു. 2012-13 സീസണ്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരസ്പരം പരമ്പരകള്‍ നടന്നിട്ടില്ല. ഐ.സി.സി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു രാജ്യങ്ങളും കളിക്കുന്നത്.

ഈ മത്സരത്തില്‍ വിരാട് കോഹ്ലി സെഞ്ചുറി നേടിയാലും ഞമ്മള്‍ സന്തോഷിക്കുമെന്നും ബാബര്‍ അസം സെഞ്ചുറി നേടിയാലും സന്തോഷിക്കുമെന്ന് അക്തര്‍ പറഞ്ഞു. ഈ മത്സരത്തിന് കാണികള്‍ ഒരുപാട് ഉണ്ടാവുമെന്നും മത്സരത്തില്‍ രണ്ട് ടീമുകളും ജേതാക്കളാവുമെന്നും അക്തര്‍ കുട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള ഒരു ടൂര്‍ണമെന്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പുനരാരംഭിക്കുന്നതിന് കാരണമാവുമെന്നും മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ദുബായ് പോലുള്ള നിഷ്പക്ഷ വേദികളില്‍ മത്സരം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാം. ലോക്ക് ഡൌണായതിനാല്‍ കളിക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ദുബായില്‍ എത്തിക്കാം. ഒരുപക്ഷെ ഈ പരമ്പര ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരക്ക് തന്നെ തുടക്കം കുറിച്ചേക്കും. പ്രതിസന്ധിഘട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ബാക്കിയെല്ലാം അധികൃതരാണ് തീരുമാനിക്കേണ്ടതെന്നും അക്തര്‍ പറഞ്ഞു.


Next Story

Related Stories