TopTop
Begin typing your search above and press return to search.

ആരാണ് സ്മൃതി മന്ദാന? ഐ സി സിയുടെ ഏകദിന ട്വന്റി ട്വന്റി ടീമില്‍ ഇടം നേടിയ താരത്തെ അറിയാം

ആരാണ് സ്മൃതി മന്ദാന? ഐ സി സിയുടെ ഏകദിന ട്വന്റി ട്വന്റി ടീമില്‍ ഇടം നേടിയ താരത്തെ അറിയാം

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരങ്ങളുടെ ഏകദിന, ടി20 ടീമുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും ഇടം പിടിച്ചിരിക്കുകയാണ്. 51 ഏകദിനങ്ങളിലും 66 ടി20കളിലും സ്മൃതി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞിട്ടുണ്ട്. ഇരു ഫോര്‍മാറ്റുകളിലുമായി ആകെ 3476 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വനിതകളുടെ ഏകദിന, ട്വന്റി20 ടീം ഓഫ് ദ ഇയറില്‍ രണ്ടിലും ഇടം പിടിച്ചു സ്മൃതി മന്ദാന. സീസണിലെ തകര്‍പ്പന്‍ പ്രകടനമാണ് ഓപണിംഗ് ബാറ്റിംഗ് താരത്തിന് ഐ സി സിയുടെ ടീം ഓഫ് ദ ഇയറില്‍ ഡബിള്‍ ഒരുക്കിയത്! ഏകദിന ടീമില്‍ മന്ദാനക്ക് പുറമെ, ജുലന്‍ ഗോസാമി, പൂനം യാദവ്, ശിഖ പാണ്ഡെ എന്നിവരും ഇടം പിടിച്ചു. ടി20 ടീമില്‍ ആള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയും ഇടം പിടിച്ചു.

ഇന്ത്യന്‍ ടീമില്‍ വെടിക്കട്ട് ബാറ്റിങ്ങിലൂടെ സ്ഥിരസാന്നിധ്യമായ താരമാണ് മന്ദാന. സൗന്ദര്യം കൊണ്ടും ബാറ്റിങ് മിടുക്ക് കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോക ക്രിക്കറ്റിലെ സെന്‍സേഷനായി മാറി താരം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ സ്മൃതിക്ക് ആരാധകര്‍ ഏറെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി ചുരുങ്ങിയ കാലം കൊണ്ടു പല റെക്കോര്‍ഡുകളും സ്മൃതി തന്റെ പേരിലാക്കിയിട്ടുണ്ട്. സമീപകാലത്തെ മികച്ച പ്രകടനങ്ങളോടെ സ്മൃതി ഐ.സി.സി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഓസ്‌ട്രേലിയന്‍ താരങ്ങളായ എലിസി പെറി, മെഗ് ലാനിങ് എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നത് താരത്തിന് തിരിച്ചടിയായിരുന്നു. നേരത്തെ 2018-ലെ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും (റേച്ചല്‍ ഹെയ്‌ഹൊ ഫ്‌ളിന്റ്) സ്മൃതി മന്ദാനയ്ക്കായിരുന്നു. ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരവും സ്മൃതി തന്നെയായിരുന്നു.

ഏകദിന ക്രിക്കറ്റില്‍ അതിവേഗം 2,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സമീപകാലത്ത് സ്മൃതി സ്വന്തമാക്കിയിരുന്നു. മന്ദാന. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സ്മൃതി ഈ നാഴികക്കല്ലില്‍ മുത്തമിട്ടത്. 51 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മൃതി മന്ദാന 2000 റണ്‍സിലെത്തിയത്. ഏകദിന ക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വുമണ്‍സ് ക്രിക്കറ്റര്‍ കൂടിയാണ് സ്മൃതി മന്ദാന. മിതാലി രാജ്, അഞ്ചും ചോപ്ര, ഹര്‍മന്‍പ്രീത് കൗര്‍, ജയ ശര്‍മ്മ എന്നിവരാണ് മന്ദാനയ്ക്ക് മുന്‍പ് ഈ നാഴികകല്ല് പിന്നിട്ട ഇന്ത്യന്‍ വനിതകള്‍. അതിവേഗം 2000 റണ്‍സ് അടിച്ചുകൂട്ടിയവരുടെ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ 48 ഇന്നിങ്‌സുകളില്‍ നിന്ന് 2000 റണ്‍സ് അടിച്ചുകൂട്ടിയ ശിഖര്‍ ധവാനാണ് സ്മൃതിക്ക് മുന്നിലുള്ള ഏക ഇന്ത്യന്‍ താരം. മുന്‍ ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക് (41 ഇന്നിങ്‌സ്) , നിലവിലെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (45 ഇന്നിങ്‌സ്) എന്നിവരാണ് സ്മൃതി മന്ദാനയ്ക്ക് മുന്‍പില്‍ ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍.

Next Story

Related Stories