TopTop
Begin typing your search above and press return to search.

'ധോണിക്ക് അടുത്ത പത്ത് വര്‍ഷം കൂടി കളിക്കാനാകും'; മുന്‍ ഓസീസ് താരം മൈക്ക് ഹസി പറയുന്നു

ധോണിക്ക് അടുത്ത പത്ത് വര്‍ഷം കൂടി കളിക്കാനാകും; മുന്‍ ഓസീസ് താരം മൈക്ക് ഹസി പറയുന്നു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ ഫോമും വിരമിക്കലും സംബന്ധിച്ചുള്ള ക്രിക്കറ്റ് ലോകകത്തെ ചര്‍ച്ച അവസാനിക്കുന്നില്ല. ഇപ്പോള്‍ ധോണിക്ക് ഇന്ത്യന്‍ ടീമില്‍ അടുത്ത പത്ത് വര്‍ഷം കൂടി കളിക്കാനാകുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മെക്ക് ഹസി പറയുന്നത്. അവിശ്വസനീയമാം വിധം കളിക്കുന്ന കളിക്കാരനും വ്യക്തിയുമാണ് ധോണി. എത്ര നാള്‍ കളിക്കാന്‍ കഴിയുമോ അത്രയും കാലം ധോണി കളിക്കണം. ഇന്ത്യക്ക് വേണ്ടിയും ചെന്നൈ ചെന്നൈ സൂപ്പര്‍ കിങ്സിനും വേണ്ടിയും ധോണി ഇനിയും കളിക്കണം. ധോണിയെ പോലൊരു താരത്തിന് ഇപ്പോഴും ടീമില്‍ സാധ്യത നല്‍കുന്നത് ഭീഷണിയായി പലരും കരുതിയേക്കാമെന്നും എന്നാല്‍ കോഹ്ലി ധോണിക്ക് കൂടുതല്‍ സാധ്യത നല്‍കുന്നതായും മൈക്ക് ഹസി പറഞ്ഞു.

ധോണിയുടെ കാര്യത്തില്‍ മറ്റുള്ളവര്‍ അഭിപ്രായം പറയുമ്പോള്‍, അങ്ങനെയല്ല, ഈ വ്യക്തിയെ എനിക്ക് വേണം എന്ന് പറയാനുള്ള വ്യക്തിത്വം കോഹ് ലിക്കുണ്ട്. ഈ വ്യക്തിയില്‍ നിന്ന് എനിക്ക് പഠിക്കാനാവുമെന്നും, എന്നെ മികച്ച നായകനാക്കാന്‍ ഈ വ്യക്തി സഹായിക്കുമെന്നും പറയാന്‍ കോഹ് ലിക്ക് കഴിഞ്ഞു മൈക്ക് ഹസി പറഞ്ഞു.


Next Story

Related Stories