TopTop
Begin typing your search above and press return to search.

കൊറോണ; 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്ത് ഗാംഗുലി, സഹായ ഹസ്തവുമായി സാനിയയും

കൊറോണ; 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്ത് ഗാംഗുലി, സഹായ ഹസ്തവുമായി സാനിയയും

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ലാല്‍ ബാബ റൈസും ഗാംഗുലിയും ചേര്‍ന്നാണ് അരി നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ മുഴുവന്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് സുരക്ഷായുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നില്‍ക്കുന്ന ആളുകള്‍ക്കാണ് അരി വിതരണം ചെയ്യുക.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി സംഭാവന ചെയ്യുന്ന വിവരം അറിയിച്ചത്. ഗാംഗുലിയുടെ പാത പിന്തുടര്‍ന്ന് ബാക്കിയുള്ളവരും സഹായം ചെയ്യാന്‍ രംഗത്ത് വരണമെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പറഞ്ഞു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് 25 ലക്ഷം രൂപയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഭാവനയായി നല്‍കിയത്.

അതേസമയം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും സഹായ ഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. ദിവസവേതനക്കാര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാനായി ഫണ്ട് ശേഖരിക്കുകയാണെന്നും എല്ലാവരും ഇതിന് തയാറാകണമെന്നും സാനിയ പറഞ്ഞു. കൊറോണ വൈറസ് ജാഗ്രതയ്ക്കായി രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ ദുരിതത്തിലാകുന്നത് പാവപ്പെട്ടവരാണ്. പ്രത്യേകിച്ചും ഓരോ ദിവസവും ജോലി ചെയ്ത് ജീവിക്കാന്‍ വക കണ്ടെത്തുന്നവര്‍. അവശ്യസാധനങ്ങള്‍ ഇവര്‍ക്കായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും സര്‍ക്കാരിന്റെ സഹായമെത്തിക്കുക എളുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ പല സെലിബ്രിറ്റികളും ഇവര്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ ആയിരിക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക് നീങ്ങിയേക്കാം. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. കുറച്ചുപേരുമായി ചേര്‍ന്ന് താന്‍ സഹായിക്കാന്‍ ഇറങ്ങുകയാണ്. തങ്ങളുടെ ചെറിയ സഹായം ഇവര്‍ക്ക് തുണയാകുമെന്നാണ് കരുതുന്നതെന്നും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ 600ല്‍ അധികം കൊറോണ വൈറസ് ബാധ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്.

<blockquote class="twitter-tweet"> <p lang="en" dir="ltr">COVID-19 Relief Kits. Please join us in contributing and helping feed those who are in need. Please guys 🙏🏽 here is the payment link .... help these ppl with basic necessities.. BE KIND!<a href="https://t.co/Z5y7atETiS">https://t.co/Z5y7atETiS</a> <a href="https://t.co/GABGK8eosX">pic.twitter.com/GABGK8eosX</a></p>— Sania Mirza (@MirzaSania) <a href="https://twitter.com/MirzaSania/status/1242439147404447744?ref_src=twsrc^tfw">March 24, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories