TopTop
Begin typing your search above and press return to search.

ഐപിഎല്‍ ഇത്തവണ നടക്കുമോ? ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഗാംഗുലിയുടെ മറുപടി

ഐപിഎല്‍ ഇത്തവണ നടക്കുമോ? ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ഗാംഗുലിയുടെ മറുപടി

കൊവിഡ് പശ്ചാത്തലത്തിലും ഐപിഎല്‍ നടത്താനുള്ള സാധ്യതകള്‍ തേടുകയാണ് ബിസിസിഐ. അടച്ചിട്ട സ്റ്റേഡിയത്തില്‍മത്സരങ്ങള്‍ നടത്തുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആരാധകരില്ലാത്ത സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ച ചെയ്യുകയാണെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരിച്ചു.

ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതകള്‍ തേടി വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ബോര്‍ഡ് കത്തയച്ചിട്ടുണ്ട്.ഈ വര്‍ഷം തന്നെ ഐ.പി.എല്‍ സംഘടിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ബോര്‍ഡ്. കാണികണില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനും ബി.സി.സി.ഐ ഒരുക്കമാണ്. ആരാധകര്‍, ഫ്രാഞ്ചൈസികള്‍, താരങ്ങള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍, സ്‌പോണ്‍സര്‍മാര്‍, മറ്റു ഓഹരി ഉടമകള്‍ എന്നിവരെല്ലാം ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ശുഭപ്രതീക്ഷയിലാണെന്നും ഐ.പി.എല്ലിന്റെ ഭാവിയെക്കുറിച്ച് അധികം വൈകാതെ തന്നെ ബോര്‍ഡ് തീരുമാനം കൈക്കൊള്ളുമെന്നും ഗാംഗുലി പറയുന്നു.

മാര്‍ച്ച് 29-നായിരുന്നു ടൂര്‍ണമെന്റിന്റെ 13-ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്ന് അത് ഏപ്രിലിലേക്ക് നീട്ടി. എന്നാല്‍ പിന്നീട് രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിവെയ്ക്കുകയായിരുന്നു.ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ ഭാവിയാണ് ബിസിസിഐ നിരീക്ഷിക്കുന്നത്. ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ ഐപിഎല്‍ ഒക്ടോബറില്‍ നടത്താന്‍ കഴിയു ഗാംഗുലി പറഞ്ഞു. അതേസമയം ടി20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ എടുക്കേണ്ടതില്ലെന്നാണ് ഐസിസി യോഗത്തില്‍ തീരുമാനമായത്.

Next Story

Related Stories