TopTop
Begin typing your search above and press return to search.

അന്ന് ഗാംഗുലി ധോണിയെ കുറിച്ച് പറഞ്ഞു; 'ഞങ്ങള്‍ക്ക് ഒരു പുതിയ ചാബുക്ക് ബാറ്റ്‌സ്മാന്‍ ഉണ്ട്'

അന്ന് ഗാംഗുലി ധോണിയെ കുറിച്ച് പറഞ്ഞു; ഞങ്ങള്‍ക്ക് ഒരു പുതിയ ചാബുക്ക് ബാറ്റ്‌സ്മാന്‍ ഉണ്ട്

സൗരവ് ഗാംഗുലി ഇന്ത്യന്‍ നായകനായിരിക്കെ നിരവധി താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രവേശനം ലഭിക്കുകയും അവരില്‍ പലരും ടീമില്‍ നിര്‍ണായക താരങ്ങളായും മാറിയിരുന്നു. അക്കാലത്ത് തന്നെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഇന്ത്യന്‍ ടീമില്‍ എത്തുന്നതും. ഗാംഗുലി എന്ന ക്യാപറ്റനെ കണ്ട് കരിയറില്‍ വളര്‍ന്ന ധോണി പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച നായകനായി മാറി.

എന്നാല്‍ അരങ്ങേറ്റ പര്യടനത്തില്‍ തന്നെ ധോണി ഗാംഗുലിയുടെ ശ്രദ്ധ പിടിച്ചു പറ്റിയതായി മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ പറഞ്ഞു. '2004 ല്‍ ബംഗ്ലാദേശിലേക്ക് പറപ്പെട്ട വിമാനത്തില്‍ താനും ഉണ്ടായിരുന്നു. അന്ന് സൗരവ് എന്നോട് പറഞ്ഞു,' ഞങ്ങള്‍ക്ക് ഈ ഒരു പുതിയ ചാബുക്ക് ബാറ്റ്‌സ്മാന്‍ ഉണ്ട് '.' ചാബുക്ക് 'എന്നാല്‍ ചാട്ടവാറടി എന്നാണ്. ചാബുക് ബാറ്റ്‌സ്മാന്‍ നിങ്ങള്‍ അദ്ദേഹത്തെ കാണണം, എംഎസ് ധോണി ഒരു താരമാകാന്‍ പോകുന്നു, ഗാംഗുലി അന്ന് പറഞ്ഞതിനെ കുറിച്ച് ഓക്ട്രീ സ്പോര്‍ട്സിന്റെ 22 യാണ്‍സ് പോഡ്കാസ്റ്റില്‍ ഭട്ടാചാര്യ പറഞ്ഞു.

2004 ല്‍ ബംഗ്ലാദേശ് പര്യടനം ധോണിയുടെ ഇന്ത്യന്‍ ടീമിലെ ആദ്യ പര്യടനമായിരുന്നു. എന്നിരുന്നാലും ആ പര്യടനത്തിലെ ബാറ്റിംഗ് അദ്ദേഹത്തിന് ശ്രദ്ധ പിടിച്ചുപറ്റാനായില്ല. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഡക്ക് റണ്ണൗട്ടായി. മോശം പ്രകടനം ഉണ്ടായിരുന്നിട്ടും, പാകിസ്ഥാനെതിരായ തുടര്‍ന്നുള്ള ഹോം സീരീസിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം ഏകദിനത്തില്‍ 123 പന്തില്‍ നിന്ന് 148 റണ്‍സ് നേടി അദ്ദേഹം മികവ് കാണിച്ചു.

ഗാംഗുലിയുടെ രീതികള്‍ അതിശയം ജനിപ്പിക്കുന്നവയായിരുന്നു. അദ്ദേഹം നിങ്ങളെ ശ്രദ്ധിക്കുകയും കഴിവുകള്‍ അറിയുകയും ചെയ്യും. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അദ്ദേഹം നിങ്ങളെ ഉറപ്പായും പിന്തുണയ്ക്കും. ഒരു പഷെ നിങ്ങള്‍ക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞില്ലായിരിക്കാം, നിങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെടാം, അത് അദ്ദേഹത്തിന് പ്രശ്‌നമല്ലെന്ന് ഇതിനര്‍ത്ഥമില്ല. കാരണം നിങ്ങള്‍ക്ക് സ്‌കോര്‍ ചെയ്യാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടാകും. ഗാംഗുലിയെ കുറിച്ച് ജോയ് ഭട്ടാചാര്യ പറഞ്ഞു.

Next Story

Related Stories