കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു. ജൂണിലാണ് പരമ്പര നടക്കേണ്ടിയിരുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക കളിക്കാന്‍ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ ലോക്ക്ഡൗണ്‍ സാഹച്യത്തില്‍ വേണ്ടവിധത്തില്‍ പരമ്പരയ്ക്ക് തയ്യാറാവാന്‍ സാധിച്ചില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ താല്കാലിക ചീഫ് എക്സിക്യൂട്ടിവ് ഡോ. ജാക്വസ് ഫോള്‍ പറഞ്ഞു. പരമ്പര മാറ്റിവച്ചത് വലിയ നഷ്ടമാണ് ടീമിനുണ്ടാക്കുകയെന്നും അദ്ദേഹം. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ് പരമ്പര ആയിട്ടാണ് ശ്രീലങ്കന്‍ പര്യടനത്തെ കണ്ടിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇത്തരമൊരു തീരുമാനം എടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വളരെയധികം വേദനയുണ്ടാക്കുന്നു ഇത്. ക്രിക്കറ്റ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഞങ്ങള്‍ ഈ മത്സര പരമ്പര വീണ്ടും ഷെഡ്യൂള്‍ ചെയ്യും, ഫോള്‍ പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കയുടെ തയ്യാറെടുപ്പിനെ പര്യടനം മാറ്റിവെച്ചത് വലിയ തിരിച്ചടിയാകും. ഓസ്ട്രേലിയയില്‍ മികച്ച ഫോം കണ്ടെത്തി മികവ് തെളിയിക്കാനുള്ള കളിക്കാരെ സംബന്ധിച്ച് നിരാശ ജനകമായ തീരുമാനമാണിത്'' ഡോ. ജാക്വസ് ഫോള്‍ പറഞ്ഞു.