TopTop
Begin typing your search above and press return to search.

ഗ്രീസ്മാനെ ബാഴ്‌സ കൈവിടുന്നു; തീരുമാനം സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനോ?

ഗ്രീസ്മാനെ ബാഴ്‌സ കൈവിടുന്നു; തീരുമാനം സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാനോ?

ബാഴ്‌സയില്‍ നിന്ന് ഫ്രഞ്ച് സൂപ്പര്‍ താരം ആന്റോണിയ്ന്‍ ഗ്രീസ്മാന്‍ പുറത്തേക്കെന്ന് റിപോര്‍ട്ടുകള്‍. ടീമിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് താരത്തെ ക്ലബ് കൈവിടാനൊരുങ്ങുന്നത്. 100 ദശലക്ഷം പൗണ്ടാണ് ക്ലബ് താരത്തിന് വിലയിട്ടിരിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ബാഴ്സയിലെത്തിയ ഗ്രീസ്മാനില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാത്തതാണ് ക്ലബിന്റെ അതൃപ്തിക്കുള്ള കാരണം. ഇതിന് പിന്നാലെയാണ് താരത്തെ വില്‍ക്കാന്‍ ബാഴ്‌സ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പിഎസ്ജിയില്‍ നിന്ന് നെയ്മറെ മടക്കി കൊണ്ടുവരുന്നതിന് മുന്നോടിയായാണ് ഗ്രീസ്മാനെ ഒഴിവാക്കാനുള്ള പുതിയ നീക്കമെന്നും ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചകളുണ്ട്. അടുത്ത സീസണിന് മുമ്പ് നെയ്മറെയും ഇന്റര്‍മിലാനില്‍ നിന്ന് ലാതുറോ മാര്‍ട്ടിനെസിനെ സ്വന്തമാക്കുകയുമാണ് ബാഴ്സയുടെ പ്രധാന ഉദ്ദേശ്യം. ഗ്രീസ്മനെ ഒഴിവാക്കുന്നതിലൂടെ കിട്ടുന്ന പണം ഈ രണ്ട് താരങ്ങളെ സ്വന്തമാക്കുന്നതിനായി ഉപയോഗിക്കാമെന്നാണ് ക്ലബ്ബ് കണക്കുകൂട്ടുന്നത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫഞ്ച് ലീഗ് ക്ലബ്ബുകളാണ് നിലവില്‍ പ്രധാനമായും രംഗത്തുള്ളത്. കൊറോണ വൈറസ് ഭീഷണിക്ക് പിന്നാലെ മത്സരങ്ങളെല്ലാം മാറ്റിവെച്ചത് ബാഴ്‌സലോണയെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. താരങ്ങളെല്ലാം തങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായ കഴിഞ്ഞു.

Next Story

Related Stories