TopTop
Begin typing your search above and press return to search.

ശ്രീശാന്ത് ഈ വര്‍ഷം കേരളത്തിനായി രഞ്ജി കളിക്കുമെന്ന് കെസിഎ

ശ്രീശാന്ത് ഈ വര്‍ഷം കേരളത്തിനായി രഞ്ജി കളിക്കുമെന്ന് കെസിഎ

വാതുവയ്പ് ആരോപണത്തില്‍ കുറ്റവിമുക്തനായ മുന്‍ ഇന്ത്യന്‍ തരം എസ് ശ്രീശാന്ത് ഈ വര്‍ഷം കേരള ടീമില്‍ കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. സെപ്തംബറില്‍ വിലക്ക് അവസാനിക്കുന്ന താരം ഉടന്‍ തന്നെ ക്യാമ്പില്‍ എത്തിയേക്കുമെന്നാണ് റിപോര്‍ട്ട്.

രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ക്കുള്ള ക്യാമ്പില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് കെസിഎ പറഞ്ഞു. ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു. സമ്പൂര്‍ണ കായികക്ഷമതയോടെ സെപ്റ്റംബര്‍ മുതല്‍ കേരളത്തിനായി ഏകദിന മത്സരങ്ങള്‍ കളിച്ചു തുടങ്ങണമെന്നാണ് കരുതുന്നതെന്ന് ശ്രീശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 2013ലെ ഐപിഎല്‍ വാതുവയ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിലക്ക് ഏഴു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും നേടിയ ശ്രീശാന്ത് ആഭ്യന്തരം മത്സരങ്ങളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.

Next Story

Related Stories