TopTop
Begin typing your search above and press return to search.

ഈ പന്ത് മതി,വിക്കറ്റെടുത്ത് തരാം; ക്രിക് ഇന്‍ഫോക്ക് ശ്രീശാന്ത് നല്‍കിയ മറുപടി ഏറ്റെടുത്ത് ആരാധകര്‍

ഈ പന്ത് മതി,വിക്കറ്റെടുത്ത് തരാം; ക്രിക് ഇന്‍ഫോക്ക് ശ്രീശാന്ത് നല്‍കിയ മറുപടി ഏറ്റെടുത്ത് ആരാധകര്‍

ഉപയോഗശൂന്യമെന്ന് തോന്നുന്ന ഒരു ക്രിക്കറ്റ് പന്തിന്റെ ചിത്രം പങ്ക്‌വെച്ച് ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ ട്വിറ്ററിലെ ചോദ്യവും മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അതിന് നല്‍കിയ ഉത്തരവുമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒത്തുകളി വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്ക് അവസാനിച്ച് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ തയാറെടുക്കുന്ന ശ്രീശാന്തിന്റെ നിശ്ചയദാര്‍ഢ്യം വെളിപ്പെടുത്തുന്ന വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

കീറിപ്പറിഞ്ഞ ഒരു പന്തിന്റെ ചിത്രം നല്‍കി ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ ട്വിറ്റില്‍ ചോദ്യം ഇതായിരുന്നു. 'ഈ പന്തുകൊണ്ട് വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു ബോളറുടെ പേരു പറയാമോ? ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ട്വീറ്റിന് മറുപടി കുറിച്ചെങ്കിലും ശ്രീശാന്തിന്റെ മറുപടി ശ്രദ്ധിക്കപ്പെട്ടു. 'ഞാന്‍ വിക്കറ്റെടുത്തു തരാം. പന്ത് എനിക്കു തരൂ, മത്സരവും. നമ്മുടെ സമീപനത്തെയും മികച്ച ഫീല്‍ഡ് സെറ്റിങ്ങിനെയും ടീമിന്റെ ഐക്യത്തെയും ആശ്രയിച്ചിരിക്കുമത്. എപ്പോഴും, എല്ലായ്‌പ്പോഴും' ശ്രീശാന്ത് ട്വീറ്റ് ചെയ്തു. ശ്രീശാന്തിന്റെ മറുപടി ട്വീറ്റിന് താഴെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് ക്ഷണം കിട്ടിയാലും ക്രിക്കറ്റ് കളിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.

മുന്‍ ന്യൂസീലന്‍ഡ് താരം ഗ്രാന്റ് എലിയറ്റ് തുടക്കമിട്ട ചര്‍ച്ചയുടെ തുടക്കമെന്നോണമായിരുന്നു ക്രിക് ഇന്‍ഫോയുടെ ട്വീറ്റ്. കീറിപ്പറിഞ്ഞ പന്തിന്റെ ചിത്രം പങ്കുവച്ച എലിയറ്റിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു: ' 73ാം ഓവറില്‍ എതിര്‍ ടീമിന്റെ സ്‌കോര്‍ ഒന്നിന് 320 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ നിങ്ങളെ പന്തേല്‍പിച്ചു പറയുന്നു, വിക്കറ്റെടുക്കൂ എന്ന്. അതാണു നിങ്ങള്‍ക്കു കഴിവു തെളിയിക്കാനുള്ള ഏറ്റവും മികച്ച അവസരം'. ശ്രീശാന്ത് മുന്‍പു കൗണ്ടിയില്‍ കളിച്ച വാര്‍വിക്ഷെര്‍ ടീമിന്റെ കോച്ചും ക്യാപ്റ്റനുമായിരുന്നു എലിയറ്റ്.

Next Story

Related Stories