TopTop
Begin typing your search above and press return to search.

ഐപിഎലിന് ആതിഥേയത്വം വഹിക്കാമെന്ന് ശ്രീലങ്ക; തീരുമാനം ബിസിസിഐയെ അറിയിക്കും

ഐപിഎലിന് ആതിഥേയത്വം വഹിക്കാമെന്ന് ശ്രീലങ്ക; തീരുമാനം ബിസിസിഐയെ അറിയിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍) ന് ആതിഥേയത്വം വഹിക്കാമെന്ന വാഗ്ദാനവുമായി ശ്രീലങ്ക. ശ്രീലങ്കന്‍ ക്രിക്കറ്റ് മേധാവി ഷമ്മി സില്‍വയാണ് ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്ക തയ്യാറാണെന്ന് അറിയിച്ചത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതിനെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐപിഎല്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

'ഇന്ത്യയേക്കാള്‍ മുമ്പ് ശ്രീലങ്ക കോവിഡ് മോചിതമാകും. അതിനാല്‍ ഐപിഎല്‍ ഇവിടെ നടത്താനാകും. ഞങ്ങളുടെ താല്‍പ്പര്യം ബിസിസിഐയെ ഉടന്‍ അറിയിക്കും'- സില്‍വ പറഞ്ഞു. സന്നദ്ധതയറിയിച്ച് ബിസിസിഐക്ക് കത്തെഴുതാനാണ് ലങ്കന്‍ ക്രിക്കറ്റിന്റെ നീക്കം. 2009ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍വച്ച് നടന്നിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അന്ന് ലീഗ് മാറ്റിയത്. നേരത്തെ മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്കും തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് അനിശ്ചിതമായും നീട്ടിവെക്കുകയായിരുന്നു.

Next Story

Related Stories