TopTop
Begin typing your search above and press return to search.

ആ പന്തിന് അത്ര വേഗതയുണ്ടായോ? ബാറ്റ്‌സ്മാന്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ വിക്കറ്റിന്റെ പോക്ക് മൈതാനത്ത് ചിരിപടര്‍ത്തി

ആ പന്തിന് അത്ര വേഗതയുണ്ടായോ? ബാറ്റ്‌സ്മാന്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ വിക്കറ്റിന്റെ പോക്ക് മൈതാനത്ത് ചിരിപടര്‍ത്തി

ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍ ക്ലീന് ബൗള്‍ഡാവുന്നതും സ്റ്റംപ് തെറിച്ച് വീഴുന്നതും ഒക്കെ സാധാരണ സംഭവങ്ങള്‍ ആണ്. എന്നാല്‍ പന്ത് നേരിട്ട് വിക്കറ്റില്‍ കൊള്ളുകയും ബൗള്‍ഡാകുന്നതുമൊക്കെ പന്തിന്റെ വേഗയ്ക്ക് അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ്. ചിലപ്പോള്‍ പന്ത് കൊണ്ട് വിക്കറ്റ് സാധരണയില്‍ കൂടുതല്‍ ദൂരത്തേക്കോ അല്ലെങ്കില്‍ പന്തിന്റെ വേഗത കൊണ്ട് വിക്കറ്റ് ഒടിയുന്നയും ഒക്കെ കാണാം. എന്നാല്‍ എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കണ്ട ക്ലീന്‍ ബൗള്‍ഡ് ഇതിനെയെല്ലാം വെല്ലുന്നതാണ്.

സ്‌കോട്ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച മൂന്ന് ടീമുകളുടെ ടി20 ടൂര്‍ണമെന്റില്‍ ഈസ്റ്റേണ്‍ നൈറ്റ്‌സും കലേഡോണിയന്‍ ഹൈലാന്‍ഡേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ഈസ്റ്റേണ്‍ നൈറ്റ്‌സ് ബാറ്റ്‌സ്മാനായ ഹാരിസിനെ ഹൈലാന്‍ഡേഴ്‌സ് ബൗളര്‍ കാമറൂണ്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.

എന്നാല്‍ പന്ത് വിക്കറ്റില്‍ കൊണ്ടതോടെ വിക്കറ്റ് വായുവില്‍ തലകുത്തി മറിഞ്ഞ് സ്റ്റംപ് പിച്ചിന് പിന്നില്‍ കുത്തി നിന്നു. സ്റ്റംപ് കുത്തി നില്‍ക്കുന്ന കാഴ്ച മൈതാനത്ത് ചിരി പടര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ 19 റണ്‍സ് വഴങ്ങി കാമറോണ്‍ മൂന്ന് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍ ഹൈലാന്‍ഡേഴ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.





Next Story

Related Stories