TopTop
Begin typing your search above and press return to search.

കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 163 റണ്‍സെടുത്തത്.

ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും കൊല്‍ക്കത്തയ്ക്ക് നല്ല തുടക്കം നല്‍കി. എന്നാല്‍ ആക്രമിച്ചു കളിച്ച രാഹുല്‍ ആറാം ഓവറില്‍ പുറത്തായി. 16 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 23 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. പകരമെത്തിയ നിതീഷ് റാണ ഗില്ലിനൊപ്പം സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ 12മത്തെ ഓവറില്‍ ഗില്‍ വീണു. 37 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 36 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 13ാം ഓവറില്‍ 20 പന്തില്‍ 29 റണ്‍സെടുത്ത റാണയും 15ാം ഓവറില്‍ ഒമ്പത് റണ്‍സുമായി ആന്ദ്രെ റസലും പുറത്തായതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ നിരക്ക് വളരെ താഴ്ന്നു.

കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റന്‍ മോര്‍ഗനും പഴയ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും അവസാന ഓവറുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കൊല്‍ക്കത്തയ്ക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. 23 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത മോര്‍ഗന്‍ ബേസില്‍ തമ്പി എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തില്‍ മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് കൊടുത്തു. 14 പന്തില്‍ രണ്ടുവീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെ 29 റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നിന്നു. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റ് നേടി. ബേസില്‍ തമ്പി, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബേസില്‍ തമ്പിയും നടരാജനും കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. അതേസമയം, സന്ദീപ് ശര്‍മ, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍ എന്നിവരുടെ ബൗളിങ്ങാണ് റണ്ണൊഴുക്ക് തടഞ്ഞത്.


Next Story

Related Stories