TopTop
Begin typing your search above and press return to search.

എംഎസ്‌കെ പ്രസാദിന് പകരക്കാരന്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സുനില്‍ ജോഷി

എംഎസ്‌കെ പ്രസാദിന് പകരക്കാരന്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി സുനില്‍ ജോഷി

മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. സെലക്ഷന്‍ കമ്മിറ്റിയില്‍ മുന്‍ താരമായ ഹര്‍വീന്ദര്‍ സിംഗിനും ഇടം ലഭിച്ചു. മുംബൈയില്‍ മദന്‍ ലാല്‍, ആര്‍ പി സിംഗ്, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയുമായി നടത്തിയ അഭിമുഖത്തിനുശേഷമാണ് ജോഷിയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്.

നിലവിലെ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന എംഎസ്‌കെ പ്രസാദിനും ഗഗന്‍ ഖോഡയ്ക്കും പകരക്കാരായാണ് സുനില്‍ ജോഷിയും ഹര്‍വീന്ദര്‍ സിംഗും സെലക്ഷന്‍ കമ്മിറ്റിയില്‍ എത്തിയത്. സെലക്ഷന്‍ കമ്മിറ്റിയിലെ നിലവിലെ അംഗങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സുനില്‍ ജോഷിയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാക്കാനും ഉപദേശക സമിതി നിര്‍ദേശിച്ചിരുന്നു. 1996-2001 കാലയളവില്‍ ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ച സുനില്‍ ജോഷി ബംഗ്ലാദേശ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റും അമേരിക്കന്‍ ടീമിന്റെ സ്പിന്‍ പരിശീലകനുമായിരുന്നു.

ഹര്‍വീന്ദര്‍ സിംഗ് 1998-2001 കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലും 16 ഏകദിനങ്ങളിലും കളിച്ചു. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ജോഷിക്കും ഹര്‍വീന്ദര്‍ സിംഗിനും പുറമെ ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ്, ജതിന്‍ പരഞ്ജ്‌പെ എന്നിവരുമുണ്ട്. ഇവര്‍ മൂന്നുപേരുടെയും കാലാവധി ഈ വര്‍ഷം സെപ്റ്റംബറില്‍ തീരും.

Next Story

Related Stories