TopTop
Begin typing your search above and press return to search.

കൊവിഡ് 19: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കൊവിഡ് 19: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 കോടി രൂപ സംഭാവന നല്‍കുന്നതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അതേസമയം സഹായ തുക സംസ്ഥാന സര്‍ക്കാരിനാണോ, കേന്ദ്രസര്‍ക്കാരിനാണോ എന്നത് വ്യക്തമാക്കിയിട്ടില്ല. സണ്‍റൈസേഴ്‌സിന്റെ ധനസഹായത്തെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ അഭിനന്ദിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കാന്‍ സാധ്യത നിലനില്‍ക്കെയാണ് സണ്‍റൈസേഴ്‌സ് ധനസഹായം പ്രഖ്യാപിച്ചത്.

നിരവധി ക്രിക്കറ്റ് താരങ്ങളാണ് കൊറോണ പ്രതിരോധത്തില്‍ പങ്കാളിയായത്. ഹര്‍ഭജനും ഭാര്യയും 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കിയിരുന്നു. യുവരാജ് സിംഗ് 50 ലക്ഷം രൂപ നല്‍കി. ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ 80 ലക്ഷം രൂപ സംഭാവന നല്‍കി. തെരുവു നായ്ക്കളുടെ സംരക്ഷണത്തിനായി 5 ലക്ഷം രൂപയും രോഹിത് നല്‍കി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ 50 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലിയും 50 ലക്ഷം രൂപ നല്‍കിയിരുന്നു. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന 52 ലക്ഷം രൂപയാണ് നല്‍കിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നല്‍കി. ഇര്‍ഫാന്‍ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകള്‍ വിതരണം ചെയ്തിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വെളിപ്പെടുത്താത്ത ഒരു തുക നല്‍കി. മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രണ്ട് വര്‍ഷത്തെ എംപി ശമ്പളവും എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും നല്‍കി.

<blockquote class="twitter-tweet"> <p lang="en" dir="ltr">How good is this well done Sun TV Group <a href="https://twitter.com/SunRisers?ref_src=twsrc^tfw">@SunRisers</a> <a href="https://t.co/bToZNyQNdx">https://t.co/bToZNyQNdx</a></p>— David Warner (@davidwarner31) <a href="https://twitter.com/davidwarner31/status/1248185997927411714?ref_src=twsrc^tfw">April 9, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories