TopTop
Begin typing your search above and press return to search.

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിരിച്ചെത്തുന്നു; ഈ ഇന്നിംഗ്‌സ് പറയും

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിരിച്ചെത്തുന്നു; ഈ ഇന്നിംഗ്‌സ് പറയും

ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് പിറന്ന സൂപ്പര്‍ ഇന്നിംഗ്‌സ് പറയുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് അതിവേഗ സെഞ്ചുറിയുമായി ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന താരം നല്‍കിയത്. പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും കാരണം അഞ്ചു മാസത്തിലേറെ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇക്കാലയളവിലാണ് ശിവം ദൂബെ പാണ്ഡ്യയുടെ സ്ഥാനത്ത് ടീമില്‍ വന്നതും. എന്തായാലും പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ദൂബെയുടെ കാര്യം അനിശ്ചിതത്വത്തിലാവും.

കഴിഞ്ഞ ദിവസം ഡി.വൈ. പാട്ടീല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റിലയന്‍സ് വണ്‍ ടീമിനു വേണ്ടി കളത്തിലിറങ്ങിയ പാണ്ഡ്യ സിഎജിക്കെതിരെ 37 പന്തില്‍ നിന്നാണ് സെഞ്ചുറി നേടിയത്. മത്സരത്തിലാകെ 39 പന്തുകള്‍ നേരിട്ട പാണ്ഡ്യ എട്ടു ഫോറും 10 സിക്‌സും സഹിതം 105 റണ്‍സെടുത്തു. സെഞ്ച്വറി തികച്ചതാകട്ടെ, പടുകൂറ്റന്‍ സിക്സര്‍ പായിച്ചും. പത്തു സിക്സറുകളുടെ അകമ്പടിയോടെ ക്രീസില്‍ തകര്‍ത്താടിയ ഹാര്‍ദിക് മികച്ച ഫോമിലെന്ന് തെളിയിച്ചു. 39 പന്തില്‍ 105 റണ്‍സ് നേടിയ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 269.23!. പിന്നീട് ബോളിങ്ങിലും സമാനമായ പ്രകടനം ആവര്‍ത്തിച്ച താരം 26 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റ്! പരുക്കില്‍നിന്ന് മോചിതനായ ശേഷമുള്ള പാണ്ഡ്യയുടെ രണ്ടാമത്തെ മാത്രം ക്രിക്കറ്റ് മത്സരമാണിത്. എല്ലാ വര്‍ഷവും ഐപിഎല്‍ സീസണിനു മുന്നോടിയായി നടക്കുന്ന ഈ ടൂര്‍ണമെന്റ് പ്രമുഖ താരങ്ങള്‍ ഒരുക്കമെന്ന നിലയില്‍ വിനിയോഗിക്കാറുണ്ട്. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പുറമെ പരുക്കിന്റെ പിടിയില്‍നിന്ന് തിരിച്ചുവരുന്ന ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരും ഈ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ കളിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ ഫിറ്റ്നെസ് വെല്ലുവിളിയായി. ഫിറ്റ്‌നസ് തെളിയിക്കുന്നതിനായി ഇന്ത്യ എ ടീമിനൊപ്പം ഹാര്‍ദിക്കിനെ ന്യൂസീലന്‍ഡിലേക്ക് അയയ്ക്കുകയും ചെയ്തു. എന്നാല്‍, പരുക്കു പൂര്‍ണമായും ഭേദമായിട്ടില്ലെന്ന് ബോധ്യമായതോടെ താരത്തെ ടീമില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് താരം ആഭ്യന്തര ക്രിക്കറ്റില്‍ തന്നെ കളിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

37 ball Hundred For Hardik Pandya 🔥 #DYPATILT20

What A Way To Bring Up His Century.

7 fours And 10 Sixes
Only 8 Dot Balls In His Innings.

Kung Fu Pandya Rocks #HardikPandya pic.twitter.com/rpwNTvTJoq
— Sujoy (@SujoyBarg07) March 3, 2020

പാണ്ഡ്യയുടെ തിരിച്ചുവരവില്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കും മുന്‍പ് ഈ ടൂര്‍ണമെന്റില്‍ താരങ്ങള്‍ പുറത്തെടുക്കുന്ന പ്രകടനവും സിലക്ടര്‍മാര്‍ പരിഗണിക്കും. വരാനിരിക്കുന്ന ഐപിഎല്‍ സീണണിലടക്കം താരത്തിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഐപിഎലില്‍ ശക്തരായ മുംബൈ ഇന്ത്യന്‍സിലാണ് താരം. ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയായിരിക്കും ദേശീയ ടീമില്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പരമ്പര. ഇതിന് ശേഷം മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലിലും പാണ്ഡ്യയെത്തും. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട് കൂടിയാണ് താരം. മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന പരമ്പര. മാര്‍ച്ച് 12ന് ധരംശാലയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം മാര്‍ച്ച് 15ന് ലക്‌നൗവിലും മൂന്നാം മത്സരം മാര്‍ച്ച് 18ന് കൊല്‍ക്കത്തയിലും നടക്കും.

Next Story

Related Stories