TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും കാത്തിരിപ്പോ? ഐപിഎല്ലില്‍ സൂര്യകുമാറിന് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും കാത്തിരിപ്പോ? ഐപിഎല്ലില്‍ സൂര്യകുമാറിന് നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ്

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈക്കായി ആദ്യ ക്വാളിഫയര്‍ മത്സരത്തിന് ഇറങ്ങിയ സൂര്യകുമാര്‍ യാദവിന് പുതിയ റെക്കോര്‍ഡ്. മത്സരത്തില്‍ മുംബൈക്കായി മൂന്നാമനായി ഇറങ്ങിയ 30 കാരനായ സൂര്യകുമാര്‍ 38 പന്തില്‍ 51 റണ്‍സ് നേടി. മത്സരത്തില്‍ ഇതുവരെ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇല്ലാത്ത ഒരു നിര്‍ഭാഗ്യ റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്യാപ് അണിയാതെ ഐപിഎല്ലില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഡല്‍ഹിക്കെതിരെ കളിക്കാനിറങ്ങിയതോടെ സൂര്യകുമാറിന്റെ പേരിലായത്.

ഐപിഎല്ലില്‍ 2000ലേറെ റണ്‍സടിച്ചിട്ടും 30 കാരനായ സൂര്യകുമാറിന് ഇതുവരെ ഇന്ത്യന്‍ ക്യാപ്പ് അണിയാനുള്ള യോഗമുണ്ടായിട്ടില്ല. ഐപിഎല്ലില്‍ 41.90 ശരാശരിയില്‍ നാല് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 461 റണ്‍സ് നേടിയ സൂര്യകുമാറിന് ഈ സീസണ്‍ മികച്ച സീസണ്‍ തന്നെ ആയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന് ശേഷം വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈക്കായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായാണ് സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും തിളങ്ങിയ സൂര്യകുമാര്‍ ഇന്നലെ ഡല്‍ഹിക്കെതിരെയും മികവ് ആവര്‍ത്തിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീം പ്രവേശനത്തിനായി ഇനിയും കാത്തിരിക്കണമെന്നാണ് ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രിയുടെ ഉപദേശം. സൂര്യകുമാറിനെ ടീമിലെടുക്കാത്ത സെലക്ടര്‍മാരുടെ നടപടിക്കെതിരെ മുന്‍ താരം ഹര്‍ഭജന്‍ സിംഗ് അടക്കം രംഗത്തെത്തയുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ സൂര്യകുമാറിനെ ന്യൂസിലന്‍ഡിനായി കളിക്കാന്‍ ക്ഷണിച്ച് മുന്‍ കിവീസ് താരവും കമന്റേറ്ററുമായ സ്‌കോട് സ്‌റ്റൈറിസ് രംഗത്തെത്തിയിരുന്നു.


Next Story

Related Stories